അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

ഉല്‍പ്പന്നങ്ങളില്‍ അപകടകരമായ രാസവസ്തുക്കര്‍ അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി
Nepal bans import of two Indian brands
അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തു; രണ്ട് ഇന്ത്യന്‍ ബ്രാന്‍ഡുകളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍

കാട്മണ്ഡു: ഇന്ത്യന്‍ ഉല്‍പ്പന്നങ്ങളായ എവറസ്റ്റ്, എംഡിഎച്ച് ഉല്‍പ്പന്നങ്ങളുടെ ഇറക്കുമതി നിരോധിച്ച് നേപ്പാള്‍. അപകടകരമായ രാസവസ്തുക്കര്‍ അടങ്ങിയിട്ടുണ്ടെന്ന വാര്‍ത്തകളെ തുടര്‍ന്നാണ് നടപടി.

ഈ ആഴ്ചയുടെ തുടക്കം മുതല്‍ ഇറക്കുമതി നിരോധനം നിലവില്‍ വന്നതായും ഉല്‍പ്പന്നങ്ങള്‍ വിപണിയില്‍ വില്‍ക്കുന്നതിനും വിലക്കേര്‍പ്പെടുത്തിയതായി നേപ്പാള്‍ ഭക്ഷ്യ സുരക്ഷാ വിഭാഗം വക്താവ് മാഹന്‍ കൃഷ്ണ മഹാരാജന്‍ അറിയിച്ചു.

രണ്ട് കറിപൗഡറുകളിലും എഥലിന്‍ ഓക്‌സൈഡിന്റെ സാന്നിധ്യമാണ് കണ്ടെത്തിയത്. ഇത് അര്‍ബുദത്തിന് കാരണമായേക്കാവുന്ന രാസവസ്തുവാണെന്ന് ഏപ്രിലില്‍ ഹോങ്കോങ് ഭക്ഷ്യ സുരക്ഷാ വിഭാഗം കണ്ടെത്തിയിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Nepal bans import of two Indian brands
300 ഗ്രാം ബിസ്ക്കറ്റ് പാക്കറ്റ് തൂക്കി നോക്കിയപ്പോള്‍ 249 ഗ്രാം മാത്രം; ബ്രിട്ടാനിയ 60,000 രൂപ നഷ്ടപരിഹാരം നല്‍കാന്‍ വിധി

രണ്ട് ബ്രാന്‍ഡുകളുടെ ഉല്‍പന്നങ്ങളില്‍ എന്തൊക്കെ രാസവസ്തുക്കളാണ് അടങ്ങിയിട്ടുള്ളതെന്ന് കണ്ടെത്താന്‍ പരാിശോധന തുടരുകയാണ്. അന്തിമ റിപ്പോര്‍ട്ട വന്നതിന് ശേഷം തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും നേപ്പാള്‍ അറിയിച്ചു.

നേപ്പാളിന് പുറമെ ന്യൂസിലാന്‍ഡ്, യുഎസ്, ഓസ്‌ട്രേലിയ തുടങ്ങിയ സ്ഥലങ്ങളിലും എംഡിഎച്ച് ഉല്‍പ്പന്നങ്ങളെ സംബന്ധിച്ച് പരിശോധന നടക്കുന്നുണ്ട്.

ന്യൂസിലാന്‍ഡ് വിപണിയിലുള്ള എംഡിഎച്ച്, എവറെസ്റ്റ് ഉല്‍പന്നങ്ങളില്‍ ഇതിന്റെ സാന്നിധ്യമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് പരിശോധന ആരംഭിച്ചതായി ന്യൂസിലാന്‍ഡ് ഫുഡ് സേഫ്റ്റി റെഗുലേറ്റര്‍ ഡെപ്യൂട്ടി ഡയറക്ടര്‍ ജനറല്‍ ജെന്നി ബിഷപ്പ് അറിയിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com