'ഐസ്‌ക്രീം മാന്‍ ഓഫ് ഇന്ത്യ'; രഘുനന്ദന്‍ കാമത്ത് അന്തരിച്ചു

നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് (75) അന്തരിച്ചു
 Raghunandan Kamath
രഘുനന്ദന്‍ കാമത്ത്എക്സ്

ബംഗളൂരു: നാച്വറല്‍ ഐസ്‌ക്രീം കമ്പനിയുടെ സ്ഥാപകന്‍ രഘുനന്ദന്‍ കാമത്ത് (75) അന്തരിച്ചു. ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കേ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം.

മംഗളൂരു ഗ്രാമത്തില്‍ മാമ്പഴം വില്‍ക്കുന്നതില്‍ പിതാവിനെ സഹായിച്ചാണ് രഘുനന്ദന്‍ കാമത്ത് വളര്‍ന്നത്. പഴുത്ത പഴങ്ങള്‍ പറിച്ചെടുക്കാനും തരംതിരിക്കാനും സൂക്ഷിക്കാനുമുള്ള വിദ്യ പഠിച്ചാണ് ബിസിനസില്‍ കാലെടുത്ത് വച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

14-ാം വയസ്സില്‍, പഠനം ഉപേക്ഷിച്ച്, സഹോദരന്റെ ഭക്ഷണശാലയില്‍ ചേര്‍ന്നു. പഴങ്ങളുടെ പള്‍പ്പ് നിറച്ച ഐസ്‌ക്രീം സൃഷ്ടിക്കാനുള്ള സ്വപ്‌നം യാഥാര്‍ഥ്യമാക്കാനാണ് സഹോദരനൊപ്പം കൂടിയത്.

1984ല്‍ മുംബൈയിലേക്ക് താമസം മാറിയ അദ്ദേഹം ജുഹു ബീച്ചിനോട് ചേര്‍ന്ന് ആദ്യത്തെ ഐസ്‌ക്രീം പാര്‍ലര്‍ തുറന്നു. ആറു ജീവനക്കാരുമായാണ് സ്ഥാപനം തുടങ്ങിയത്. 12 ഫ്‌ലേവറുകളിലുള്ള ഐസ്‌ക്രീമാണ് വില്‍പ്പനയ്ക്ക് വച്ചത്. ആവശ്യം വര്‍ദ്ധിച്ചതോടെ, 1994 ല്‍ അദ്ദേഹം അഞ്ച് ഔട്ട്ലെറ്റുകള്‍ കൂടി തുറന്നു. നിലവില്‍, 15 നഗരങ്ങളിലായി 165ലധികം ഔട്ട്ലെറ്റുകള്‍ ഇതിന് ഉണ്ട്. അമ്മയുടെ പ്രചോദനം ഉള്‍ക്കൊണ്ട്, ഉല്‍പ്പാദനം കാര്യക്ഷമമാക്കുന്നതിനും സ്ഥിരത ഉറപ്പാക്കുന്നതിനുമായി രഘുനന്ദന്‍ കാമത്ത് നൂതന യന്ത്രങ്ങളും വികസിപ്പിച്ചെടുത്തു.

 Raghunandan Kamath
സഞ്ചാരത്തിന് ഇന്ത്യക്കാര്‍ക്ക് പ്രിയമേറി; ഈ വര്‍ഷം ആദ്യപാദത്തില്‍ 9.7 കോടി വിമാന യാത്രക്കാര്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com