50 മെഗാപിക്‌സല്‍ പ്രൈമറി കാമറ, നിരവധി ഡിഡ്‌പ്ലേ ഫീച്ചറുകള്‍; പോക്കോ എഫ്6 വ്യാഴാഴ്ച ഇന്ത്യയില്‍

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ, എഫ് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ പോക്കോ എഫ്6 (POCO F6) വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും
Poco F6
റെഡ്മി ടര്‍ബോ ത്രീയുടെ റീബ്രാന്‍ഡ് പതിപ്പായിരിക്കും പോക്കോ എഫ്6image credit: poco

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ, എഫ് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ പോക്കോ എഫ്6 (POCO F6) വ്യാഴാഴ്ച ഇന്ത്യയില്‍ അവതരിപ്പിക്കും. ഇന്ത്യയില്‍ ലോഞ്ച് ചെയ്യുന്ന കാര്യം കമ്പനി സ്ഥിരീകരിച്ചു.സ്‌നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 ചിപ്‌സെറ്റ് ആണ് പോക്കോ എഫ്6 ന്റെ കരുത്ത്.

കഴിഞ്ഞ മാസം ചൈനയില്‍ റെഡ്മി ടര്‍ബോ 3 എന്നൊരു മോഡല്‍ ലോഞ്ച് ചെയ്തിരുന്നു. റെഡ്മി ടര്‍ബോ ത്രീയുടെ റീബ്രാന്‍ഡ് പതിപ്പായിരിക്കും പോക്കോ എഫ്6 എന്നാണ് റിപ്പോര്‍ട്ടുകള്‍. ലോഞ്ചിന് ശേഷം ഫ്‌ലിപ്പ്കാര്‍ട്ട് വഴിയാണ് പോക്കോ എഫ്6 ന്റെ വില്‍പ്പന നിശ്ചയിച്ചിരിക്കുന്നത്. ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല. 6.67 ഇഞ്ച് 1.5K OLED ഡിസ്പ്ലേ, 2400 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ്, 120Hz റിഫ്രഷ് റേറ്റ് എന്നിവയൊക്കെയാകാം ഫോണിന്റെ പ്രത്യേകതകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷന്‍ എന്നിവയും ഇതിലെ ഡിസ്‌പ്ലേ ഫീച്ചറുകളില്‍ ഉള്‍പ്പെടുന്നു. ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണമാണ് പോക്കോ എഫ്6ല്‍ ഉണ്ടാകുക. സോണി LYT 600 സെന്‍സറുള്ള 50 മെഗാപിക്‌സല്‍ പ്രൈമറി കാമറയും 8 മെഗാപിക്‌സല്‍ അള്‍ട്രാ വൈഡ് കാമറയുമാണ് മറ്റു ഫീച്ചറുകള്‍. 16 മെഗാപിക്‌സല്‍ മുന്‍ കാമറ ഉപയോഗിച്ച് സെല്‍ഫികള്‍ എടുക്കാം. 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000mAh ബാറ്ററി എന്നിവയുമുണ്ടാകും. 30,000നും 35,000നും ഇടയിലായിരിക്കും വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

Poco F6
എട്ടു മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.47 ലക്ഷം കോടി രൂപയുടെ വര്‍ധന; 28,200 കോടി പിന്‍വലിച്ച് വിദേശ നിക്ഷേപ സ്ഥാപനങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com