ഇനി മറന്നുപോയാലും പേടിക്കണ്ട, വിന്‍ഡോസില്‍ സെര്‍ച്ചിനായി ഇനി എഐ ടൂള്‍; 'റീകോള്‍' അവതരിപ്പിച്ച് മൈക്രോസോഫ്റ്റ്

വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്
Recall feature for Windows
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍image credit: MICROSOFT

ന്യൂഡല്‍ഹി: വിന്‍ഡോസ് 11 ഓപ്പറേറ്റിങ് സിസ്റ്റത്തില്‍ പ്രവര്‍ത്തിക്കുന്ന പേഴ്‌സണല്‍ കമ്പ്യൂട്ടര്‍ ഉപയോഗിക്കുന്നവര്‍ക്കായി പുതിയ സെര്‍ച്ച് ഫീച്ചര്‍ അവതരിപ്പിച്ച് പ്രമുഖ ടെക് കമ്പനി മൈക്രോസോഫ്റ്റ്. റീകോള്‍ എന്ന പേരിലാണ് ഫീച്ചര്‍ അവതരിപ്പിച്ചത്.

ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെയാണ് ഈ ഫീച്ചര്‍ പ്രവര്‍ത്തിക്കുന്നത്. ഒരു ഉപയോക്താവ് അവരുടെ കമ്പ്യൂട്ടറില്‍ കണ്ടതും ചെയ്തതുമായ എല്ലാം ഓര്‍മ്മിപ്പിക്കാനും വീണ്ടെടുക്കാനും സഹായിക്കുന്ന തരത്തിലാണ് ഈ ഫീച്ചര്‍. AI മോഡലുകള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് ആവശ്യമായ ന്യൂറല്‍ പ്രോസസ്സിംഗ് കഴിവുകളുള്ള ശക്തമായ Qualcomm Snapdragon ചിപ്പുകളുള്ള പുതിയ 'CoPilot+ PCകളില്‍' മാത്രമേ ഈ ഫീച്ചര്‍ ലഭ്യമാകൂ.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഉപയോഗിച്ച ആപ്പുകള്‍, സന്ദര്‍ശിച്ച വെബ്സൈറ്റുകള്‍, കണ്ട ഡോക്യുമെന്റുകള്‍ ഉള്‍പ്പെടെ എല്ലാ ഉപയോക്തൃ പ്രവര്‍ത്തനങ്ങളും ടൂള്‍ ലോഗ് ചെയ്യുന്ന തരത്തിലാണ് ഇതിന്റെ പ്രവര്‍ത്തനം. ഈ ഡാറ്റ എളുപ്പത്തില്‍ തിരയാനും പ്രസക്തമായ കാലയളവിന്റെ സ്‌നാപ്പ്‌ഷോട്ട് എടുക്കാനും ഉപയോക്താക്കളെ സഹായിക്കുന്നു. പേഴ്‌സണല്‍ കമ്പ്യൂട്ടറിന്റെ ഉപയോഗ ചരിത്രത്തിന്റെ 'ഫോട്ടോഗ്രാഫിക് മെമ്മറി' നല്‍കുന്ന തരത്തിലാണ് ഈ ഫീച്ചര്‍ ക്രമീകരിച്ചിരിക്കുന്നത് എന്നാണ് മൈക്രോസോഫ്റ്റിന്റെ വിശദീകരണം.

മൈക്രോസോഫ്റ്റിന്റെ AI മോഡലുകളെ പരിശീലിപ്പിക്കാന്‍ ഡാറ്റ ഉപയോഗിക്കില്ല. ഉപയോക്താവിന്റെ സ്വകാര്യതയ്ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് പുതിയ ടൂള്‍ അവതരിപ്പിച്ചതെന്നും മൈക്രോസോഫ്റ്റ് അറിയിച്ചു. ഉപയോക്താക്കള്‍ക്ക് ഡാറ്റ ശേഖരിക്കല്‍ താല്‍ക്കാലികമായി നിര്‍ത്താനോ ഇല്ലാതാക്കാനോ കഴിയും. കുറഞ്ഞത് 256GB സ്റ്റോറേജ് ആവശ്യമാണ്. 50GB ഫ്രീ സ്‌പേസ് റീകോളിന് ആവശ്യമാണ്. സെര്‍ച്ച് ചെയ്യല്‍ കൂടുതല്‍ ഫലപ്രദമാക്കാന്‍ ലക്ഷ്യമിട്ടാണ് പുതിയ ടൂള്‍ മൈക്രോസോഫ്റ്റ് കൊണ്ടുവന്നത്.

Recall feature for Windows
ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍,ടേണ്‍- ബൈ- ടേണ്‍ നാവിഗേഷന്‍; കിടിലന്‍ ലുക്കില്‍ പുതിയ പള്‍സര്‍ എഫ്250

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com