മുന്‍കൂട്ടി സീറ്റ് ബുക്ക് ചെയ്യാം, ലൈവ് ട്രാക്കിങ്; ഇനി ഊബര്‍ ആപ്പ് ഉപയോഗിച്ച് ബസിലും യാത്ര ചെയ്യാം, ആദ്യം ഡല്‍ഹിയില്‍

സേവനത്തില്‍ വൈവിധ്യം കൊണ്ടുവരിക എന്ന് ലക്ഷ്യമിട്ട് ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്‌സി സേവന ആപ്പായ ഊബര്‍
uber bus service
ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: സേവനത്തില്‍ വൈവിധ്യം കൊണ്ടുവരിക എന്ന് ലക്ഷ്യമിട്ട് ബസ് സര്‍വീസുമായി ഓണ്‍ലൈന്‍ ടാക്‌സി സേവന ആപ്പായ ഊബര്‍. ഊബര്‍ ഷട്ടില്‍ എന്ന പേരില്‍ ഡല്‍ഹിയിലാണ് ആദ്യമായി ബസ് സര്‍വീസ് ആരംഭിക്കാന്‍ പോകുന്നത്.

ഡല്‍ഹി പ്രീമിയം ബസ് സ്‌കീമിന്റെ ഭാഗമായി രാജ്യതലസ്ഥാനത്ത് ബസുകള്‍ ഓടിക്കുന്നതിന് ഊബറിന് ആഗ്രിഗേറ്റര്‍ ലൈസന്‍സ് ലഭിച്ചു. ഡല്‍ഹി ട്രാന്‍സ്‌പോര്‍ട്ട് ഡിപ്പാര്‍ട്ട്‌മെന്റ് ആണ് ലൈസന്‍സ് അനുവദിച്ചത്. ഇത്തരത്തില്‍ ബസ് സര്‍വീസ് നടത്താന്‍ അനുമതി നല്‍കുന്ന ആദ്യ സ്ഥലമായി ഡല്‍ഹി മാറി.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഊബര്‍ ആപ്പില്‍ കയറി ഊബര്‍ ഷട്ടില്‍ തെരഞ്ഞെടുത്ത് വേണം യാത്രക്കാര്‍ ബസ് ബുക്ക് ചെയ്യേണ്ടത്. യാത്ര പോകാന്‍ ആഗ്രഹിക്കുന്ന സ്ഥലത്തേയ്ക്ക് ബസില്‍ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്ന തരത്തിലാണ് സേവനം നല്‍കുക. പ്രീ ബുക്കിങ്, ലൈവ് ബസ് ട്രാക്കിങ് ഉള്‍പ്പെടെയുള്ള സേവനങ്ങളും ഇതില്‍ ലഭ്യമാണ്.

പരീക്ഷണാടിസ്ഥാനത്തില്‍ സര്‍വീസ് നടത്തി വിജയിച്ചതിന്റെ അടിസ്ഥാനത്തിലാണ് സേവനം തുടങ്ങാന്‍ തീരുമാനിച്ചതെന്ന് ഊബര്‍ ഷട്ടില്‍ ഇന്ത്യ അറിയിച്ചു. മുന്‍കൂട്ടി ഒരാഴ്ച വരെ സീറ്റ് ബുക്ക് ചെയ്യാന്‍ കഴിയുന്നവിധത്തിലാണ് ആപ്പില്‍ ക്രമീകരണം. ബസിന്റെ ലൈവ് ലൊക്കേഷനും റൂട്ടും ട്രാക്ക് ചെയ്യാന്‍ സാധിക്കും. ഊബര്‍ സാങ്കേതികവിദ്യ ഉപയോഗിച്ച് ബസ് സര്‍വീസ് നടത്തുന്നവരുമായി സഹകരിച്ചാണ് ഊബര്‍ സേവനം നല്‍കുക. ഒരു ബസില്‍ 19 മുതല്‍ 50 യാത്രക്കാര്‍ക്ക് വരെ യാത്ര ചെയ്യാന്‍ കഴിയുന്ന വിധത്തിലാണ് ക്രമീകരണം ഒരുക്കുന്നത്.

uber bus service
ഒറ്റയടിക്ക് 480 രൂപയുടെ ഇടിവ്; സ്വര്‍ണവില 55,000ല്‍ താഴെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com