വില 25,999 രൂപ മുതല്‍, 50 മെഗാപിക്‌സല്‍ പ്രൈമറി കാമറ; നിരവധി ഫീച്ചറുകളുമായി പോക്കോ എഫ്6

പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ, എഫ് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ പോക്കോ എഫ്6(POCO F6) ഇന്ത്യയില്‍ അവതരിപ്പിച്ചു
Poco F6
പോക്കോ എഫ്6(POCO F6) ഇന്ത്യയില്‍ അവതരിപ്പിച്ചുimage credit: poco

ന്യൂഡല്‍ഹി: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ പോക്കോ, എഫ് സീരിസിലെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ആയ പോക്കോ എഫ്6(POCO F6) ഇന്ത്യയില്‍ അവതരിപ്പിച്ചു. ക്വാല്‍ക്കം സ്നാപ്ഡ്രാഗണ്‍ 8s ജെന്‍ 3 ചിപ്സെറ്റ് ആണ് പോക്കോ എഫ്6 ന്റെ കരുത്ത്.

6.67 ഇഞ്ച് 1.5K amOLED ഡിസ്‌പ്ലേ, 2400 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നസ്, 120Hz റിഫ്രഷ് റേറ്റ് തുടങ്ങി നിരവധി ഫീച്ചറുകളോടെയാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. ഡോള്‍ബി വിഷന്‍, കോര്‍ണിംഗ് ഗോറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷന്‍ എന്നിവയാണ് ഇതിലെ മറ്റു ഡിസ്പ്ലേ ഫീച്ചറുകള്‍. ഡ്യുവല്‍ റിയര്‍ കാമറ സജ്ജീകരണമാണ് പോക്കോ എഫ്6ല്‍. സോണി imx882 പ്രൈമറി സെന്‍സറുള്ള 50 മെഗാപിക്സല്‍ പ്രൈമറി കാമറയും 8 മെഗാപിക്സല്‍ അള്‍ട്രാ വൈഡ് കാമറയുമാണ് മറ്റു ഫീച്ചറുകള്‍.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

20 മെഗാപിക്സല്‍ മുന്‍ കാമറ ഉപയോഗിച്ച് സെല്‍ഫികള്‍ എടുക്കാം. 90W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ് പിന്തുണയുള്ള 5000mAh ബാറ്ററിയാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. മൂന്ന് റാം വേരിയന്റുകളിലാണ് ഫോണ്‍ വിപണിയില്‍ എത്തുന്നത്. 8 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള മോഡലിന് 29,999 രൂപയാണ് വില. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമുള്ള ഓപ്ഷന് വില അല്‍പ്പം കൂടും. 31,999 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. മെയ് 29മുതല്‍ ഫോണ്‍ വാങ്ങാന്‍ സാധിക്കും. തുടക്കത്തില്‍ നാലായിരം രൂപയുടെ കിഴിവ് ലഭിക്കും.

Poco F6
ആകര്‍ഷകമായ ഓഫറുകള്‍, വില 24,999 രൂപ മുതല്‍; റിയല്‍മി ജിടി 6ടി ഇന്ത്യന്‍ വിപണിയില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com