എഐ പ്രൊഫൈല്‍ ഫോട്ടോ; വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്, അറിയേണ്ടതെല്ലാം

മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം പുതിയ ഫീച്ചറിനായുള്ള പരീക്ഷണ ഘട്ടത്തിലാണെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.
whatsapp generate AI-powered profile photos
എഐ പ്രൊഫൈല്‍ ഫോട്ടോ; വാട്‌സ് ആപ്പില്‍ പുതിയ അപ്‌ഡേറ്റ്, അറിയേണ്ടെതല്ലാംവാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി പുതിയ അപ്‌ഡേറ്റുമായി വാട്‌സ്ആപ്പ്. എഐ സ്റ്റിക്കറുകള്‍ക്ക് പുറമെ എഐ പ്രൊഫൈല്‍ ഫോട്ടോകളും നിര്‍മ്മിക്കാന്‍ കഴിയുന്ന ഫീച്ചര്‍ വാട്‌സ്ആപ്പില്‍ എത്തുന്നതായാണ് റിപ്പോര്‍ട്ട്. മെറ്റായുടെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്‌ഫോം പുതിയ ഫീച്ചറിനായുള്ള പരീക്ഷണ ഘട്ടത്തിലാണെന്നും വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

'ഉപയോക്തൃ ഇടപെടല്‍ വര്‍ദ്ധിപ്പിക്കുന്നതിനായാണ് എഐ വാട്‌സ്ആപ്പ് ഫീച്ചറുകള്‍ കൊണ്ടുവരുന്നതെന്ന് റിപ്പോര്‍ട്ട് പറയുന്നു. പ്രൊഫൈല്‍ ഫോട്ടോകളില്‍ എഐ ഫീച്ചര്‍ കൊണ്ടുവരുന്നതോടെ ഉപയോക്താക്കള്‍ക്ക് ഇഷ്ടത്തിനനുസരിച്ച് പ്രൊഫൈല്‍ ഫോട്ടോകള്‍ സൃഷ്ടിച്ചെടുക്കാന്‍ കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

whatsapp generate AI-powered profile photos
സ്വര്‍ണ വിലയില്‍ ഇടിവ്; പവന് 800 രൂപ കുറഞ്ഞു

ഉപയോക്താക്കള്‍ നല്‍കുന്ന വിവരണങ്ങളെ അടിസ്ഥാനമാക്കി പ്രൊഫൈല്‍ ഫോട്ടോ സൃഷ്ടിക്കാന്‍ എഐക്ക് കഴിയും. പുതിയ ഫീച്ചര്‍ ഉപയോക്താക്കളുടെ പ്രൊഫൈലിന്റെ സ്വകാര്യത വര്‍ദ്ധിപ്പിക്കും. എഐ ജനറേറ്റ് ചെയ്ത ചിത്രങ്ങള്‍ ഉപയോഗിക്കുന്നതിലൂടെ ഉപയോക്താക്കള്‍ക്ക് യഥാര്‍ത്ഥ ഫോട്ടോകള്‍ പങ്കിടുന്നത് ഒഴിവാക്കാനാകും.

ഉപയോക്താക്കള്‍ യഥാര്‍ത്ഥ ചിത്രം പങ്കിടാതെ എഐ ജനറേറ്റഡ് ചിത്രങ്ങള്‍ പങ്കിടുന്നത് ചിത്രങ്ങള്‍ ദുരുപയോഗം ചെയ്യുന്ന പ്രവണത കുറയ്ക്കും. പ്രൊഫൈല്‍ ഫോട്ടോകളുടെ സ്‌ക്രീന്‍ഷോട്ടുകള്‍ തടയുന്നതിനുള്ള ഫീച്ചര്‍ കൂടി ആകുമ്പോള്‍ വാട്‌സ്ആപ്പിന് കൂടുതല്‍ സ്വകാര്യത കൈവരും. എഐ പവര്‍ പ്രൊഫൈല്‍ ഫോട്ടോകള്‍ ജനറേറ്റ് ചെയ്യുന്നതിനുള്ള ഫീച്ചര്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും പുതിയ അപ്‌ഡേറ്റില്‍ ഫീച്ചര്‍ ലഭ്യമാകുമെന്നും റിപ്പോര്‍ട്ട് പറയുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com