'ചെലവ് ചുരുക്കി 500 കോടി ലാഭിക്കണം'; പേടിഎം 6000 ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നു

ചെലവ് ചുരുക്കലിന്റെ ഭാഗമായി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് അയ്യായിരം മുതല്‍ ആറായിരം വരെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്
paytm
മൊത്തം തൊഴില്‍ശേഷിയില്‍ 15 മുതല്‍ 20 ശതമാനം വരെ വെട്ടിച്ചുരുക്കല്‍ നടത്താനാണ് പദ്ധതിഫയൽ

ന്യൂഡല്‍ഹി: ചെലവ് ചുരുക്കലിന്റെ ഭാഗമായി പേടിഎമ്മിന്റെ മാതൃ കമ്പനിയായ വണ്‍97 കമ്മ്യൂണിക്കേഷന്‍സ് അയ്യായിരം മുതല്‍ ആറായിരം വരെ ജീവനക്കാരെ പിരിച്ചുവിടാന്‍ ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ജീവനക്കാരുടെ ചെലവ് ചുരുക്കുന്നതിന് ഈ സാമ്പത്തിക വര്‍ഷം മൊത്തം തൊഴില്‍ശേഷിയില്‍ 15 മുതല്‍ 20 ശതമാനം വരെ വെട്ടിച്ചുരുക്കല്‍ നടത്താനാണ് കമ്പനി പദ്ധതിയിടുന്നത്. ഇതിലൂടെ 500 കോടി രൂപ വരെ ലാഭിക്കാന്‍ കഴിയുമെന്നാണ് കമ്പനി കരുതുന്നതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

2023 സാമ്പത്തികവര്‍ഷത്തില്‍ ശരാശരി 32,798 ജീവനക്കാരാണ് കമ്പനിക്ക് ഉണ്ടായിരുന്നത്. അന്ന് ഒരു ജീവനക്കാരന് വേണ്ടി വരുന്ന ശരാശരി ചെലവ് 7.87 ലക്ഷം രൂപയാണ്. 2024 സാമ്പത്തിക വര്‍ഷത്തില്‍ ജീവനക്കാരുടെ ചെലവ് 34 ശതമാനം വര്‍ധിച്ച് 3,124 കോടി രൂപയായി. ഇതോടെ ഒരു ജീവനക്കാരന് വേണ്ടി വരുന്ന ചെലവ് 10.6 ലക്ഷമായി ഉയര്‍ന്നെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. ഈ പശ്ചാത്തലത്തിലാണ് ചെലവ് ചുരുക്കലുമായി മുന്നോട്ടുപോകാന്‍ കമ്പനി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഇതിനോടകം തന്നെ പിരിച്ചുവിടല്‍ ആരംഭിച്ചതായാണ് സൂചന. ചെലവുചുരുക്കലിന്റെ ഭാഗമായി ഡിസംബറില്‍ മാത്രം ആയിരം പേരെയാണ് പിരിച്ചുവിട്ടത്. മാര്‍ച്ച് പാദത്തില്‍ കമ്പനിയുടെ നഷ്ടം 550 കോടിയായി ഉയര്‍ന്നിരുന്നു. ഇതെല്ലാം കണക്കിലെടുത്താണ് പിരിച്ചുവിടല്‍ നടപടി കൂടുതല്‍ ഊര്‍ജ്ജിതമാക്കാന്‍ കമ്പനി തീരുമാനിച്ചതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

paytm
സോണി 750 കോടി രൂപ നഷ്ടപരിഹാരം നല്‍കണം; ആവശ്യവുമായി സീ എന്റര്‍ടെയിന്‍മെന്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com