ഒമ്പത് മുന്‍നിര കമ്പനികളുടെ വിപണി മൂല്യത്തില്‍ 1.85 ലക്ഷം കോടിയുടെ വര്‍ധന; മുന്‍പന്തിയില്‍ റിലയന്‍സും എച്ച്ഡിഎഫ്‌സി ബാങ്കും

മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന
stock market
കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,404 പോയിന്റാണ് മുന്നേറിയത്പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ രാജ്യത്തെ പത്തു മുന്‍നിര കമ്പനികളില്‍ ഒമ്പതെണ്ണിന്റേയും വിപണി മൂല്യത്തില്‍ വര്‍ധന. കഴിഞ്ഞയാഴ്ച 1,85,320 കോടി രൂപയാണ് ഒമ്പത് കമ്പനികള്‍ ഒന്നടങ്കം വിപണി മൂല്യത്തിലേക്ക് ചേര്‍ത്തത്.

റിലയന്‍സ് ഇന്‍ഡസ്ട്രീസും എച്ച്ഡിഎഫ്‌സി ബാങ്കുമാണ് മുന്‍പന്തിയില്‍. കഴിഞ്ഞയാഴ്ച സെന്‍സെക്‌സ് 1,404 പോയിന്റാണ് മുന്നേറിയത്. സെന്‍സെക്‌സ് 75000 എന്ന നാഴികക്കല്ല് പിന്നിട്ടാണ് കുതിച്ചത്. പത്തു മുന്‍നിര കമ്പനികളില്‍ ഐടിസി മാത്രമാണ് നഷ്ടം നേരിട്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ഒരാഴ്ച കൊണ്ട് റിലയന്‍സിന്റെ വിപണി മൂല്യത്തില്‍ 61,398.36,467 കോടി രൂപയാണ് ഉയര്‍ന്നത്. നിലവില്‍ 20,02,509 കോടി രൂപയാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസിന്റെ വിപണി മൂല്യം.

എച്ച്ഡിഎഫ്‌സി ബാങ്കിന്റെ വിപണി മൂല്യം 11,53,129 കോടിയായാണ് ഉയര്‍ന്നത്. ഒരാഴ്ച കൊണ്ട് 38,966 കോടി രൂപയാണ് ഉയര്‍ന്നത്. 35,135 കോടി ഉയര്‍ന്ന് എല്‍ഐസിയുടെ വിപണി മൂല്യം 6,51,348 കോടിയായി വര്‍ധിച്ചു. ഭാരതി എയര്‍ ടെല്‍, ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ എന്നിവയുടെ വിപണി മൂല്യം യഥാക്രമം 22,921 കോടി, 9,985 കോടി എന്നിങ്ങനെയാണ് വര്‍ധിച്ചത്. എന്നാല്‍ ഐടിസിയുടെ വിപണി മൂല്യത്തില്‍ ഒരാഴ്ച കൊണ്ട് 436 കോടിയുടെ ഇടിവ് നേരിട്ടു.

stock market
മാസംതോറും വരുമാനം, പലിശ റെക്കറിംഗ് ഡെപ്പോസിറ്റില്‍ നിക്ഷേപിച്ചാല്‍ പ്രതീക്ഷിക്കാത്ത തുക; പോസ്റ്റ് ഓഫീസ് സ്‌കീം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com