30,000ല്‍ താഴെ വില, നിരവധി കിടിലന്‍ ഫീച്ചറുകള്‍; വരുന്നു സാംസങ്ങിന്റെ പുതിയ സ്മാര്‍ട്ട്‌ഫോണ്‍, ഗാലക്‌സി എഫ് 55

പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്
Samsung Galaxy F55
ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം IMAGE CREDIT: SAMSUNG

ന്യൂഡല്‍ഹി: പുതിയ സ്മാര്‍ട്ട്‌ഫോണ്‍ പുറത്തിറക്കാന്‍ ഒരുക്കി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ സാംസങ്. ഗാലക്‌സി എഫ്55 ഫൈവ് ജി എന്ന പേരില്‍ പുതിയ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കാനാണ് കമ്പനിയുടെ പദ്ധതി. ക്വാല്‍ക്കം സ്‌നാപ്ഡ്രാഗണ്‍ 7 Gen 1 ചിപ്സെറ്റ്, 12GB വരെയുള്ള റാം, 120Hz AMOLED ഡിസ്പ്ലേ, ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണം, 45W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണ എന്നിവയുമായാണ് സ്മാര്‍ട്ട്ഫോണ്‍ വരുന്നതെന്ന് കമ്പനി അറിയിച്ചു.

ഈ മിഡ് റേഞ്ച് സ്മാര്‍ട്ട്ഫോണ്‍ ഫ്‌ലിപ്കാര്‍ട്ടില്‍ നിന്ന് വാങ്ങാന്‍ കഴിയുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കുന്നത്. ആപ്രിക്കോട്ട് ക്രഷ്, റെയ്സിന്‍ ബ്ലാക്ക് എന്നി രണ്ട് കളര്‍ വേരിയന്റുകളിലാണ് ഫോണ്‍ പുറത്തിറങ്ങുക. 8 ജിബി റാം + 128 ജിബി സ്റ്റോറേജ് വേരിയന്റിന് 26,999 രൂപയും 8 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 29,999 രൂപയും 12 ജിബി റാം + 256 ജിബി സ്റ്റോറേജ് വേരിയന്റിന് 32,999 രൂപയുമാണ് വില വരിക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

120Hz പുതുക്കല്‍ നിരക്കും 1000 nits പീക്ക് തെളിച്ചവും 6.7ഇഞ്ച് FHD+ AMOLED ഡിസ്പ്ലേ വാഗ്ദാനം ചെയ്യുന്നു. ആധുനിക ഓപ്പറേറ്റിങ് സിസ്റ്റമായ ആന്‍ഡ്രോയിഡ് 14ല്‍ പ്രവര്‍ത്തിക്കുന്ന സ്മാര്‍ട്ട്‌ഫോണ്‍ ആവാനാണ് സാധ്യത. കൂടാതെ 4 വര്‍ഷത്തെ OS അപ്ഡേറ്റുകളും 5 വര്‍ഷത്തെ സുരക്ഷാ അപ്ഡേറ്റുകളും ഉണ്ടായിരിക്കും. 50എംപി പ്രൈമറി സെന്‍സര്‍, 8എംപി അള്‍ട്രാ വൈഡ് ആംഗിള്‍ ലെന്‍സ്, 2എംപി മാക്രോ റിയര്‍ ക്യാമറ എന്നിവ ഉള്‍പ്പെടുന്ന ട്രിപ്പിള്‍ റിയര്‍ ക്യാമറ സജ്ജീകരണമാണ് ഗാലക്സി എഫ്55 അവതരിപ്പിക്കുന്നത്.

വീഡിയോ കോളുകള്‍ക്കും സെല്‍ഫികള്‍ക്കുമായി 50 എംപി ഫ്രണ്ട് ഫേസിങ് ക്യാമറയുമായി സ്മാര്‍ട്ട്ഫോണ്‍ വരുമെന്നാണ് പ്രതീക്ഷ. 45w ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന 5000mah ബാറ്ററിയാണ് ഇതില്‍ ഉണ്ടാവുക. ഇന്‍ ബില്‍റ്റ് ഫിംഗര്‍പ്രിന്റ് സെന്‍സര്‍, വെള്ളത്തില്‍ നിന്നും പൊടിയില്‍ നിന്നും പ്രതിരോധം തുടങ്ങിയ ഫീച്ചറുകളും ഇതില്‍ ഉണ്ടാവും.

Samsung Galaxy F55
'കാഴ്ചയില്‍ ഇന്ത്യന്‍ നമ്പര്‍'; വിദേശ തട്ടിപ്പ് കോളുകളില്‍ കേന്ദ്രത്തിന്റെ ഇടപെടല്‍, ബ്ലോക്ക് ചെയ്യാന്‍ നിര്‍ദേശം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com