സ്റ്റാറ്റസ് അപ്‌ഡേറ്റില്‍ ഇനി സമയം പ്രശ്‌നമല്ല; നീണ്ട വോയ്‌സ് നോട്ടുകള്‍ അയക്കാം, വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്

വാട്‌സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്
share longer voice notes as status updates in whatsapp
നീണ്ട വോയ്‌സ് നോട്ടുകള്‍ അയക്കാം, വാട്‌സ്ആപ്പില്‍ പുതിയ അപ്‌ഡേറ്റ്വാട്‌സ്ആപ്പ്

ന്യൂഡല്‍ഹി: ഉപയോക്താക്കള്‍ക്കായി സ്റ്റാറ്റസ് ഫീച്ചറില്‍ പുതിയ അപ്‌ഡേറ്റുമായി വാടസ്ആപ്പ്. നീണ്ട വോയ്‌സ് നോട്ടുകള്‍ സ്റ്റാറ്റസ് അപ്‌ഡേറ്റാക്കാന്‍ കഴിയുന്നതാണ് പുതിയ ഫീച്ചറെന്ന് വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് പറയുന്നു.

വാട്‌സ്ആപ്പിന്റെ ആഡ്രോയിഡ്, ഐഒഎസ് ഉപയോക്താക്കള്‍ക്ക് പുതിയ അപ്‌ഡേറ്റ് ലഭ്യമാകുമെന്നാണ് റിപ്പോര്‍ട്ട്. പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ ഉപയോക്താക്കള്‍ക്ക് സ്റ്റാറ്റസില്‍ ഒരു മിനിറ്റ് ദൈര്‍ഘ്യമുള്ള വോയ്‌സ് നോട്ടുകള്‍ അയക്കാന്‍ കഴിയും.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

share longer voice notes as status updates in whatsapp
റെക്കോര്‍ഡ് ഉയരത്തില്‍ ഓഹരി വിപണി; നിഫ്റ്റി 23,000 പോയിന്റിന് മുകളില്‍,ബാങ്ക്, മെറ്റല്‍ ഓഹരികളില്‍ നേട്ടം

വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്യുന്നവര്‍ക്ക് വോയ്‌സ് റെക്കോര്‍ഡ് ചെയ്യാനും അവ ഷെയര്‍ ചെയ്യാനും കഴിയും. തടസമില്ലാതെ ആശയ വിനിമയം സാധ്യമാക്കുകയാണ് പുതിയ ഫീച്ചറിലൂടെ വാട്‌സ്ആപ്പ് ലക്ഷ്യമിടുന്നത്.

പുതിയ അപ്‌ഡേറ്റ് എത്തുന്നതോടെ 30 സെക്കന്റിലധികം ദൈര്‍ഘ്യമുള്ള അറിയിപ്പുകളോ, വിവരങ്ങളോ പങ്കിടുന്നത് എളുപ്പമാക്കും. ഉപയോക്താക്കള്‍ മൈക്ക് ബട്ടണ്‍ ആവശ്യാനുസരണം ഹോള്‍ഡ് ചെയ്ത് വോയ്‌സ് നോട്ടുകള്‍ റെക്കോര്‍ഡ് ചെയ്യാം. പുതിയ ഫീച്ചര്‍ നിലവില്‍ വാട്‌സ്ആപ്പിന്റെ പുതിയ പതിപ്പ് അപ്‌ഡേറ്റ് ചെയ്തിട്ടുള്ള തെരഞ്ഞെടുത്ത ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com