പതിനായിരം രൂപയ്ക്ക് ഇതാ ഒരു ബജറ്റ് ഫോണ്‍, എല്ലാ ഫീച്ചറുകളും; റിയല്‍മി നര്‍സോ എന്‍65

ചൈനീസ് കമ്പനിയായ റിയല്‍മി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു
realme smartphone
റിയല്‍മി നര്‍സോ എന്‍65 5ജിIMAGE CREDIT: realme

ന്യൂഡല്‍ഹി: ചൈനീസ് കമ്പനിയായ റിയല്‍മി പുതിയ സ്മാര്‍ട്ട്‌ഫോണ്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു. നര്‍സോ എന്‍65 5ജി എന്ന പേരിലാണ് ഫോണ്‍. ബജറ്റ് ഫോണ്‍ ശ്രേണിയില്‍ വരുന്ന പുതിയ മോഡലിന് കരുത്തുപകരുന്നത് മീഡിയടെക് ഡൈമെന്‍സിറ്റി 6300 സിസ്റ്റം-ഓണ്‍-ചിപ്പ് (SoC) സാങ്കേതികവിദ്യയാണ്.

11,499 രൂപ മുതല്‍ വിലയുള്ള ഈ സ്മാര്‍ട്ട്ഫോണ്‍ 128 സ്റ്റോറേജ് വാഗ്ദാനം ചെയ്യുന്നു. 4 ജിബി, 6 ജിബി റാം ഓപ്ഷനുകളിലാണ് ഈ ഫോണ്‍ വിപണിയില്‍ എത്തുക. റിയല്‍മി ഓണ്‍ലൈന്‍ സ്റ്റോറിലും ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമായ ആമസോണ്‍ ഇന്ത്യയിലും മെയ് 31 മുതല്‍ ഫോണ്‍ ലഭ്യമാകും. ആംബര്‍ ഗോള്‍ഡ്, ഡീപ് ഗ്രീന്‍ നിറങ്ങളിലാണ് സ്മാര്‍ട്ട്ഫോണ്‍ ലഭിക്കുക.

മെയ് 31 നും ജൂണ്‍ നാലിനും ഇടയില്‍ വാങ്ങുമ്പോള്‍ കൂപ്പണ്‍ ഡിസ്‌കൗണ്ട് ലഭിക്കും. ആയിരം രൂപയാണ് ഡിസ്‌കൗണ്ട് ലഭിക്കുക. അങ്ങനെയെങ്കില്‍ നാലുജിബി റാം മോഡലിന്റെ വില 10,499 രൂപയായി ( ഡിസ്‌കൗണ്ടിന് മുന്‍പ് 11,499 രൂപ വില) കുറയും. ആറു ജിബിക്ക് 11,499 രൂപയാണ് (ഡിസ്‌കൗണ്ടിന് മുന്‍പ് 12,499 രൂപ) വില വരിക.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

സ്മാര്‍ട്ട്‌ഫോണിന്റെ രൂപകല്‍പ്പനയിലും നിര്‍മ്മാണത്തിലും കമ്പനി ഊന്നല്‍ നല്‍കിയിട്ടുണ്ട്. Realme Narzo N65 ലൈറ്റ് വെയ്റ്റ് ആണ്. കൂടാതെ, വെള്ളം, പൊടി പ്രതിരോധത്തിനായി സ്മാര്‍ട്ട്ഫോണിന് IP54 റേറ്റിങ് ഉണ്ട്. 50 എംപി പ്രൈമറി കാമറയും 8 എംപി ഫ്രണ്ട് കാമറയുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 5000എംഎഎച്ച് ബാറ്ററിയാണ് ഇതില്‍ വരുന്നത്. ആന്‍ഡ്രോയിഡ് 14 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് ഇത് പ്രവര്‍ത്തിക്കുക.

realme smartphone
'സീറോ ബാലന്‍സ് അക്കൗണ്ടിനും ഉപഭോക്താക്കളില്‍ നിന്ന് ഫൈന്‍'; യെസ് ബാങ്കിനും ഐസിഐസിഐയ്ക്കും ആര്‍ബിഐയുടെ വന്‍പിഴ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com