ആര്‍ബിഐ ബാലന്‍സ് ഷീറ്റില്‍ കുതിപ്പ്; പാകിസ്ഥാന്റെ ജിഡിപിയേക്കാള്‍ രണ്ടര ഇരട്ടി

reserve bank
ആര്‍ബിഐ ബാലന്‍സ് ഷീറ്റില്‍ കുതിപ്പ്ഫയൽ

മുംബൈ: പോയ വര്‍ഷം റിസര്‍വ് ബാങ്കിന്റെ ബാലന്‍സ് ഷീറ്റില്‍ 11.08 ശതമാനം വര്‍ധന. ആര്‍ബിഐയുടെ വാര്‍ഷിക റിപ്പോര്‍ട്ട് പ്രകാരം 70.48 ലക്ഷം കോടിയാണ് ബാലന്‍സ് ഷീറ്റ്. പാകിസ്ഥാന്റെ മൊത്ത ആഭ്യന്തര ഉത്പാദനത്തിന്റെ രണ്ടര ഇരട്ടിയാണിത്.

2023-24ല്‍ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ കാര്യമായ വളര്‍ച്ച കൈവരിച്ചെന്ന് ആര്‍ബിഐ പറയുന്നു. മുന്‍ വര്‍ഷത്തെ ഏഴു ശതമാനത്തില്‍ നിന്ന് 7.6 ശതമാനമായി വളര്‍ച്ച ഉയര്‍ന്നു. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് ജിഡിപി വളര്‍ച്ച ഏഴു ശതമാനമോ അതിനു മുകളിലോ എത്തുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആഗോളതലത്തിലെ പ്രതികൂല സാഹചര്യങ്ങളിലും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്കു വളരാനായത് സര്‍ക്കാര്‍ നയങ്ങളുടെ പിന്തുണയാലാണെന്ന് ആര്‍ബിഐ വിലയിരുത്തുന്നു. ബാങ്കുകളുടെയും കോര്‍പ്പറേറ്റുകളുടെയും മെച്ചപ്പെട്ട ബാലന്‍സ് ഷീറ്റ് വളര്‍ച്ചയില്‍ നിര്‍ണായക ഘടകമായി.

അടുത്ത ദശകത്തിലും ഇന്ത്യന്‍ സാമ്പദ് വ്യവസ്ഥ കരുത്തോടെ മുന്നോട്ടുപോവുമെന്നാണ് ആര്‍ബിഐ റിപ്പോര്‍ട്ടിലെ വിലയിരുത്തല്‍. 2024-25ല്‍ വളര്‍ച്ച ഏഴു ശതമാനമായിരിക്കുമെന്നാണ് അനുമാനം.

reserve bank
78,213 കോടി!; അവകാശികളില്ലാത്ത ബാങ്ക് നിക്ഷേപത്തില്‍ വന്‍ വര്‍ധന

പോയ വര്‍ഷം ആര്‍ബിഐയുടെ വരുമാനത്തില്‍ 17.04 ശതമാനം വര്‍ധനയുണ്ടായി. ചെലവ് 56.3 ശതമാനം കുറയ്ക്കാനുമായി. ഇതോടൊപ്പം വിദേശ സെക്യൂരിറ്റികളില്‍നിന്നുള്ള പലിശ വരുമാനം കൂടിയായതോടെ ആര്‍ബിഐയുടെ മിച്ചം 2.11 ലക്ഷം കോടിയായി ഉയര്‍ന്നു. ഇത് കേന്ദ്ര സര്‍ക്കാരിനു കൈമാറി. ഇതിനു പുറമേ കണ്ടിജന്‍സി ഫണ്ടിലേക്ക് 42,820 കോടിയും കൈമാറിയിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com