ബ്രിട്ടനില്‍ സൂക്ഷിച്ച 100 ടണ്‍ സ്വര്‍ണം തിരികെ ഇന്ത്യയിലേക്ക്; 1991 ന് ശേഷം ആദ്യം

യുകെയില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്
RBI Shifts 100 Tonnes of Gold
1991 ന് ശേഷം ആദ്യം ഫയൽ

ന്യൂഡല്‍ഹി: യുകെയില്‍ സൂക്ഷിച്ചിരുന്ന 100 ടണ്‍ സ്വര്‍ണം ഇന്ത്യയിലേക്ക് തിരികെ കൊണ്ടുവന്ന് റിസര്‍വ് ബാങ്ക്. ചെലവ് ചുരുക്കലിന്റെ ഭാഗമായാണ് നടപടി. വിദേശത്ത് സ്വര്‍ണം സൂക്ഷിക്കുന്ന ബാങ്കിന് നല്‍കുന്ന ഫീസ് ഒഴിവാക്കുന്നതിനും ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയുടെ സ്ഥിരതയിലുള്ള ആത്മവിശ്വാസം പ്രകടിപ്പിക്കാനും വേണ്ടിയാണ് ആര്‍ബിഐയുടെ തീരുമാനമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

1991ന് ശേഷം ആദ്യമായാണ് വിദേശത്ത് സൂക്ഷിക്കുന്ന സ്വര്‍ണം വലിയ തോതില്‍ ഇന്ത്യയിലേക്ക് മാറ്റാന്‍ തീരുമാനിച്ചത്. വിദേശത്തുള്ള സ്വര്‍ണ നിക്ഷേപത്തില്‍ പകുതിയിലധികവും ബാങ്ക് ഓഫ് ഇംഗ്ലണ്ട്, ബാങ്ക് ഓഫ് ഇന്റര്‍നാഷണല്‍ സെറ്റില്‍മെന്റ്‌സ് എന്നിവിടങ്ങളിലാണ് സൂക്ഷിക്കുന്നത്. മൂന്നില്‍ ഒന്നു മാത്രമാണ് ഇന്ത്യയില്‍ സൂക്ഷിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

വരും മാസങ്ങളിലും സമാനമായ നടപടി റിസര്‍വ് ബാങ്ക് കൈക്കൊള്ളുമെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. മാര്‍ച്ച് അവസാനം വരെയുള്ള കണക്കനുസരിച്ച് ആര്‍ബിഐയുടെ കൈവശം 822.10 ടണ്‍ സ്വര്‍ണമാണുള്ളത്. ഇതില്‍ 408.31 ടണ്‍ സ്വര്‍ണം രാജ്യത്ത് തന്നെയാണ് സൂക്ഷിച്ചിരിക്കുന്നത്. ആഗോളതലത്തില്‍ സ്വര്‍ണത്തിലുള്ള നിക്ഷേപം റിസര്‍വ് ബാങ്ക് വര്‍ധിപ്പിച്ച് വരികയാണ്. മൂല്യത്തില്‍ ഉണ്ടാകുന്ന ചാഞ്ചാട്ടങ്ങളില്‍ നിന്ന് ഇന്ത്യന്‍ രൂപയെ രക്ഷിക്കുന്നതിന് വേണ്ടിയാണ് സ്വര്‍ണനിക്ഷേപം വര്‍ധിപ്പിക്കുന്നത്.

2024 കലണ്ടര്‍ വര്‍ഷത്തില്‍ ഇതുവരെ 19 ടണ്‍ സ്വര്‍ണമാണ് ആര്‍ബിഐ വാങ്ങിക്കൂട്ടിയത്. മുന്‍വര്‍ഷം മൊത്തത്തില്‍ വാങ്ങിയത് 16 ടണ്‍ മാത്രമാണ്. 2019 മുതലാണ് ആര്‍ബിഐ സ്വര്‍ണം വാങ്ങി സൂക്ഷിക്കാന്‍ തുടങ്ങിയത്. ഇതിന് മുന്‍പ് 2009ല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി സമയത്താണ് 200 ടണ്‍ സ്വര്‍ണം ആര്‍ബിഐ വാങ്ങിയത്.

RBI Shifts 100 Tonnes of Gold
6999 രൂപ, നിരവധി ഫീച്ചറുകളുമായി മോട്ടോറോളയുടെ ബജറ്റ് ഫോണ്‍; മോട്ടോ ജി04

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com