ഷാരൂഖ് ഖാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍

137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു
Muthoot Pappachan Group
ഷാരൂഖ് ഖാൻ മുത്തൂറ്റ് പാപ്പച്ചൻ ഗ്രൂപ്പ് ബ്രാൻഡ് അംബാസഡർ

കൊച്ചി: 137 വര്‍ഷത്തെ പ്രവര്‍ത്തന പാരമ്പര്യമുള്ള മുത്തൂറ്റ് ബ്ലൂ എന്നറിയപ്പെടുന്ന മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ഷാരൂഖ് ഖാനെ ബ്രാന്‍ഡ് അംബാസഡറായി പ്രഖ്യാപിച്ചു. മുത്തൂറ്റ് ഫിന്‍കോര്‍പ്പ്, മുത്തൂറ്റ് മൈക്രോഫിന്‍, മുത്തൂറ്റ് കാപിറ്റല്‍ സര്‍വീസസ്, മുത്തൂറ്റ് ഹൗസിങ് ഫിനാന്‍സ് കമ്പനി തുടങ്ങിയവ അടക്കം ഇന്ത്യയിലെ മുന്‍നിര എന്‍ബിഎഫ്‌സികളുടെ പ്രമോട്ടറാണ് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ്.

തങ്ങളെ സംബന്ധിച്ച് വളരെ നിര്‍ണായകമായ ഒരു നാഴികക്കല്ലാണിതെന്ന് മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് ചെയര്‍മാന്‍ തോമസ് ജോണ്‍ മുത്തൂറ്റ് പറഞ്ഞു. തന്റെ താര പരിവേഷത്തിനപ്പുറം എളിമയും സ്വയം വളര്‍ത്തിയെടുത്ത വിജയവുമാണ് ഷാരൂഖ് ഖാന്റെ വ്യക്തിപ്രഭാവം മികവുറ്റതാക്കുന്നത്. തങ്ങളുടെ കമ്പനികളിലൂടെ വിവിധ തലങ്ങളില്‍ ലഭ്യമായ സേവനങ്ങള്‍ ഷാരൂഖ് ഖാനിലൂടെ പ്രതിഫലിക്കുകയാണ്. രാജ്യമെമ്പാടുമുള്ള സാധാരണക്കാരെ ശാക്തീകരിക്കാനുള്ള തങ്ങളുടെ ദൗത്യവും ഇതിലൂടെ കൂടുതല്‍ ശക്തമാകും. വലിയ സ്വപ്നങ്ങള്‍ കാണുകയും ആ സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യമാക്കാനുമാണ് അദ്ദേഹത്തിന്റെ ജീവിത കഥ നമ്മളെ പഠിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

പ്രശസ്തിയിലുപരി എളിമയും സ്വയം ആര്‍ജ്ജിച്ച വിജയവുമാണ് ഷാരൂഖ് ഖാന്‍ പ്രതിനിധാനം ചെയ്യുന്നതെന്ന് മുത്തൂറ്റ് ഫിന്‍കോര്‍പ്പ് സിഇഒ ഷാജി വര്‍ഗീസ് പറഞ്ഞു. വലിയ സ്വപ്നം കണ്ട് അത് യാഥാര്‍ഥ്യമാക്കിയ സാധാരണക്കാരന്‍ എന്ന നിലയിലാണ് ഷാരൂഖ് ഖാന്‍ തങ്ങളുടെ ഉപഭോക്താക്കളുമായി ബന്ധപ്പെട്ടിരിക്കുന്നതെന്നും ഷാജി വര്‍ഗീസ് പറഞ്ഞു. മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റെ കാമ്പെയിനുകളില്‍ ഷാരൂഖ് ഖാന്‍ രാജ്യ വ്യാപകമായി പ്രത്യക്ഷപ്പെടുകയും ഗ്രൂപ്പിന്റെ സേവനങ്ങള്‍ പ്രചരിപ്പിക്കുകയും ചെയ്യും.

മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന്റ ബ്രാന്‍ഡ് അംബാസഡറാകുന്നതില്‍ വളരെയധികം സന്തോഷിക്കുന്നതായി ബോളിവുഡ് താരം ഷാരൂഖ് ഖാന്‍ പറഞ്ഞു. ഒരു നൂറ്റാണ്ടിലേറെ പാരമ്പര്യമുള്ള മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പ് രാജ്യത്തിന്റെ സാമ്പത്തിക മേഖലകളില്‍ വലിയ മാറ്റങ്ങളാണ് കൊണ്ടുവന്നത്. തങ്ങളുടെ വിവിധ ഉത്പ്പന്നങ്ങളും സേവനങ്ങളും കൊണ്ട് രാജ്യത്തെ സാധാരണക്കാരുടെ വലിയ സ്വപ്നങ്ങളെ യാഥാര്‍ഥ്യമാക്കാന്‍ മുത്തൂറ്റ് പാപ്പച്ചന്‍ ഗ്രൂപ്പിന് സാധിക്കുന്നുണ്ടെന്നും ഷാരൂഖ് ഖാന്‍ കൂട്ടിച്ചേര്‍ത്തു.

Muthoot Pappachan Group
ജൂണില്‍ 12 ദിവസം ബാങ്ക് അവധി, കേരളത്തില്‍ എട്ടുദിവസം; പട്ടിക ഇങ്ങനെ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com