മുംബൈ: റെക്കോര്‍ഡ് താഴ്ചയില്‍ നിന്ന് തിരിച്ചുകയറി ഇന്ത്യന്‍ രൂപ. വ്യാപാരത്തിന്റെ തുടക്കത്തില്‍ ഡോളറിനെതിരെ അഞ്ചുപൈസയുടെ നേട്ടത്തോടെ 84.26 എന്ന നിലയിലാണ് രൂപയുടെ വിനിമയം നടക്കുന്നത്. ഇന്നലെ 84.31 എന്ന നിലയില്‍ സര്‍വകാല റെക്കോര്‍ഡ് താഴ്ചയിലാണ് രൂപ ക്ലോസ് ചെയ്തത്.
ഇന്നലെ ഡോളര്‍ ഒന്നിന് 84.23 രൂപ എന്ന നിലയിലാണ് വ്യാപാരം തുടങ്ങിയത്. ഡൊണള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഡോളര്‍ ശക്തിയാര്‍ജിച്ചതാണ് രൂപയുടെ മൂല്യം ഇന്നലെ ഇടിയാന്‍ കാരണം. ഓഹരി വിപണി മുന്നേറ്റം കാഴ്ചവെച്ചപ്പോള്‍ രൂപയൂടെ മൂല്യം റെക്കോര്‍ഡ് താഴ്ചയിലേക്ക് കൂപ്പുകുത്തുന്നതാണ് ഇന്നലെ കണ്ടത്. ബുധനാഴ്ച 20 പൈസയുടെ നഷ്ടമാണ് രൂപയ്ക്ക് ഉണ്ടായത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക