ന്യൂഡല്‍ഹി: പകുതി പൂര്‍ത്തിയാക്കിയ സന്ദേശങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി വാട്‌സ്ആപ്പ്. 'മെസേജ് ഡ്രാഫ്റ്റ്' എന്ന പേരിലാണ് പുതിയ ഫീച്ചര്‍ അറിയപ്പെടുന്നത്. ഉപയോക്താക്കള്‍ ടൈപ്പ് ചെയ്തതും എന്നാല്‍ അയയ്ക്കാന്‍ മറന്നതുമായ സന്ദേശങ്ങള്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ് ഫീച്ചര്‍.
ഒരു സന്ദേശം ടൈപ്പുചെയ്യാന്‍ തുടങ്ങുകയും എന്നാല്‍ അത് അയയ്ക്കാതിരിക്കുകയും ചെയ്യുമ്പോള്‍, ഇത്തരത്തില്‍ നിങ്ങള്‍ അയക്കാത്ത മെസേജുകള്‍ 'ഡ്രാഫ്റ്റ്' എന്ന നിലയില്‍ പച്ച നിറത്തില്‍ കാണപ്പെടും. ഫീച്ചറിലൂടെ നിങ്ങള്‍ ടൈപ്പ് ചെയ്ത സന്ദേശങ്ങള്‍ തുടക്കം മുതല്‍ വീണ്ടും ടൈപ്പ് ചെയ്യാതെ തന്നെ പൂര്‍ണമാക്കി അയക്കാം.
ഇങ്ങനെ അയക്കാന്‍ മറന്ന ചാറ്റുകള്‍ ചാറ്റ് ലിസ്റ്റിന്റെ മുകളില്‍ ദൃശ്യമാകും. അതുകൊണ്ട് തന്നെ അധികം സ്‌ക്രോള്‍ ചെയ്യാതെ തന്നെ നിങ്ങള്‍ക്ക് എളുപ്പത്തില്‍ ഇവ ദൃശ്യമാകും. പ്രധാനപ്പെട്ടതോ അല്ലെങ്കില്‍ മറക്കാന്‍ സാധ്യതയുള്ളതോ ആയ സന്ദേശങ്ങള്‍ എളുപ്പത്തില്‍ കണ്ടെത്താം. ഫീച്ചര്‍ ആഗോളതലത്തില്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ലഭ്യമാക്കുമെന്നാണ് റിപ്പോര്‍ട്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക