ന്യൂഡല്‍ഹി: ഡോളറിനെതിരെ രൂപയുടെ മൂല്യം വീണ്ടും ഉയര്‍ന്നു. വ്യാപാരത്തിനിടെ രണ്ടു പൈസയുടെ വര്‍ധനയോടെ 84.40 എന്ന നിലയിലാണ് ഡോളറിനെതിരെ രൂപയുടെ മൂല്യം. ഇന്നലെ നാലുപൈസയുടെ നേട്ടത്തോടെ 84.42 രൂപ എന്ന നിലയിലാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്.
ഓഹരി വിപണിയിലെ തിരിച്ചുവരവും ഡോളറിന്റെ മൂല്യം ഇടിഞ്ഞതുമാണ് രൂപയ്ക്ക് ഗുണമായത്. അതിനിടെ ഇന്ത്യ മുഖ്യമായി ആശ്രയിക്കുന്ന ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നു. 0.19 ശതമാനം വര്‍ധനയോടെ ബാരലിന് 73.44 ഡോളര്‍ എന്ന നിലയിലേക്കാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില ഉയര്‍ന്നത്. അസംസ്‌കൃത എണ്ണയുടെ വില ഉയരുന്നത് രൂപയുടെ മൂല്യത്തെ സ്വാധീനിക്കുന്ന ഘടകമാണ്.
അതിനിടെ ഓഹരി വിപണി തിരിച്ചുകയറി. ബിഎസ്ഇ സെന്‍സെക്സ് 700 പോയിന്റ് നേട്ടത്തോടെ 78000 കടന്നിരിക്കുകയാണ്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. റിലയന്‍സ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ടാറ്റ മോട്ടോഴ്‌സ്, എന്‍ടിപിസി ഓഹരികളാണ് മുന്നേറ്റം ഉണ്ടാക്കുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക