കോട്ടയം: കാരിത്താസ് ആശുപത്രിയില്‍ പ്രവര്‍ത്തിച്ചിരുന്ന കുട്ടികള്‍ക്കായുള്ള പീഡിയാട്രിക് വിഭാഗത്തിന്റെ സേവനം നവംബര്‍ 19 മുതല്‍ കാരിത്താസ് മാതാ ആശുപത്രിയിലേക്ക് മാറി. ജനറല്‍ പീഡിയാട്രിക്‌സ്, പീഡിയാട്രിക് ഓങ്കോളജി, പീഡിയാട്രിക് പള്‍മണോളജി, പീഡിയാട്രിക് ആനഡ് നിയോനാറ്റല്‍ സര്‍ജറി എന്നീ വിഭാഗങ്ങളിലായി 15 ഓളം വിദഗ്ധ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാണ്.
പുതിയ പീഡിയാട്രിക് ഡിപ്പാര്‍ട്ട്‌മെന്റ് ബാലതാരം ദേവനന്ദയാണ് ഉദ്ഘാടനം ചെയ്തത്. കാരിത്താസ് മാതായില്‍ വച്ച് നടന്ന ചടങ്ങില്‍ ഫാ. ജിനു കാവില്‍ സ്വാഗതം പറഞ്ഞു. കാരിത്താസ് ഹോസ്പിറ്റല്‍ ആന്‍ഡ് എജുക്കേഷണല്‍ ഇന്‍സ്റ്റിറ്റിയൂഷന്‍സിന്റെ ഡയറക്ടറായ റവ.ഡോ. ബിനു കുന്നത്ത് അധ്യക്ഷത വഹിച്ചു.
ഡോ.സാജന്‍ തോമസ് (അസോസിയേറ്റ് മെഡിക്കല്‍ ഡയറക്ടര്‍ ആന്‍ഡ് സീനിയര്‍ കണ്‍സള്‍ട്ടന്റ് നിയോനാറ്റോളജി), ഏറ്റുമാനൂര്‍ മുനിസിപ്പാലിറ്റി കൗണ്‍സിലര്‍ അന്‍സു ജോസഫ്, സീനിയര്‍ കണ്‍സള്‍ട്ടന്റ് പീഡിയാട്രിക്‌സ് ഡോ. സുനു ജോണ്‍ എന്നിവരും പങ്കെടുത്തു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക