ന്യൂഡല്‍ഹി: അന്താരാഷ്ട്ര വിപണിയില്‍ ടൈഗര്‍ സ്പോര്‍ട് 660ന്റെ 2025 മോഡല്‍ അവതരിപ്പിച്ച് പ്രമുഖ ബ്രിട്ടീഷ് പ്രീമിയം ബൈക്ക് നിര്‍മ്മാതാക്കളായ ട്രയംഫ്. മോട്ടോര്‍സൈക്കിളിന് പുതിയ കളര്‍ ഓപ്ഷനുകള്‍ മാത്രമല്ല അധിക ഫീച്ചറുകളും ലഭ്യമാണ്.
ബൈ-ഡയറക്ഷണല്‍ ക്വിക്ക് ഷിഫ്റ്റര്‍, ക്രൂയിസ് കണ്‍ട്രോള്‍ എന്നിവയുമായാണ് 2025 മോഡല്‍ വരുന്നത്. എബിഎസും ട്രാക്ഷന്‍ കണ്‍ട്രോളും ലീന്‍ സെന്‍സിറ്റീവ് ആക്കുന്നതിനായി ബൈക്കില്‍ ഇനേര്‍ഷ്യല്‍ മെഷര്‍മെന്റ് യൂണിറ്റും (ഐഎംയു) ചേര്‍ത്തിട്ടുണ്ട്. ഈ അപ്ഡേറ്റ് ബൈക്കിനെ സുരക്ഷിതമാക്കാന്‍ ഉദ്ദേശിച്ചുള്ളതാണ്.
മൈ ട്രയംഫ് കണക്റ്റിവിറ്റി മൊഡ്യൂള്‍ ആണ് മറ്റൊരു പ്രത്യേകത. ഇന്‍സ്ട്രുമെന്റ് ക്ലസ്റ്ററിനൊപ്പം വരുന്ന ഈ ഫീച്ചര്‍ വഴി ടേണ്‍-ബൈ-ടേണ്‍ നാവിഗേഷനും കോള്‍, മെസേജ് അലര്‍ട്ടുകളും ഉപയോഗിച്ച് സ്‌ക്രീന്‍ സുഗമമാക്കുന്നു. 10,250 ആര്‍പിഎമ്മില്‍ 80 ബിഎച്ച്പി കരുത്തും 6,250 ആര്‍പിഎമ്മില്‍ 64 എന്‍എം പീക്ക് ടോര്‍ക്കും പുറപ്പെടുവിക്കുന്ന 660 സിസി, ഇന്‍ലൈന്‍-ത്രീ സിലിണ്ടര്‍, ലിക്വിഡ് കൂള്‍ഡ് എന്‍ജിന്‍ ആണ് ബൈക്കിന് കരുത്തുപകരുക. ട്രയംഫ് ടൈഗര്‍ സ്പോര്‍ട്ട് 660 ഉടന്‍ ഇന്ത്യയിലെത്തും. ബൈക്കിന്റെ നിലവിലുള്ള മോഡലിന് 9.58 ലക്ഷം (എക്സ്-ഷോറൂം) രൂപയാണ് വില. അപ്ഡേറ്റ് ചെയ്ത പതിപ്പിന് അല്‍പ്പം വില കൂടാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക