ന്യൂഡല്‍ഹി: ഷവോമിയുടെ ഉപകമ്പനിയായ റെഡ്മിയുടെ പുതിയ സ്മാര്‍ട്ട്ഫോണ്‍ സീരീസ് ആയ റെഡ്മി നോട്ട് 14 ഫൈവ് ജി സീരീസ് ഡിസംബര്‍ 9ന് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കും. നോട്ട് 14 ഫൈവ് ജി സീരീസിന് കീഴില്‍ മൂന്ന് മോഡലുകളാണ് അവതരിപ്പിക്കുക. റെഡ്മി നോട്ട് 14, നോട്ട് 14 പ്രോ, നോട്ട് 14 പ്രോ പ്ലസ് എന്നിവയാണ് വിപണിയില്‍ എത്തുക. ചൈനയില്‍ ഇതിനോടകം തന്നെ ഇത് വിപണിയില്‍ അവതരിപ്പിച്ച് കഴിഞ്ഞു. അത്യാധുനിക എഐ ഫീച്ചറുകളും പുതുപുത്തന്‍ കാമറ ടെക്‌നിക്കുകളുമായാണ് ഫോണ്‍ വിപണിയില്‍ എത്തുക എന്നാണ് കമ്പനിയുടെ അവകാശവാദം.
റെഡ്മി നോട്ട് 14 ഫൈവ് ജിക്ക് 6.67-ഇഞ്ച് FHD+ സൂപ്പര്‍ AMOLED ഡിസ്പ്ലേയുണ്ട്. 120Hz റിഫ്രഷ് നിരക്കും 2,100 nitsന്റെ ഏറ്റവും ഉയര്‍ന്ന തെളിച്ചവുമാണ് മറ്റൊരു സവിശേഷത. 12GB വരെ LPDDR4X റാമും 256GB വരെ UFS 2.2 സ്റ്റോറേജുമാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്.റെഡ്മി നോട്ട് 14ന് MediaTek Dimensity 7050 SoC ആണ് കരുത്തുപകരുക. പ്രീമിയം മോഡലുകളായ നോട്ട് 14 പ്രോയിലും പ്രോ പ്ലസിലും Snapdragon 7s Gen 3 Dimensity 7300 അള്‍ട്രാ ചിപ്പ്‌സെറ്റ് ആണ് ക്രമീകരിച്ചിരിക്കുന്നത്.
പ്രോ, പ്രോ+ വേരിയന്റുകളില്‍ 50 മെഗാപിക്‌സല്‍ പ്രൈമറി സെന്‍സറും 8 മെഗാപിക്‌സല്‍ അള്‍ട്രാവൈഡ് ലെന്‍സും ഉള്‍പ്പെടെ ട്രിപ്പിള്‍ റിയര്‍ കാമറകള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പ്രോ പ്ലസില്‍ മൂന്നാമത്തെ കാമറയായി 50മെഗാപിക്‌സല്‍ പോര്‍ട്രെയിറ്റ് ടെലിഫോട്ടോ ലെന്‍സ് വാഗ്ദാനം ചെയ്‌തേക്കാം. പ്രോയില്‍ രണ്ട് മെഗാപിക്‌സല്‍ മൈക്രോ സെന്‍സറിനുള്ള സാധ്യതയാണ് നിലനില്‍ക്കുന്നത്.
റെഡ്മി നോട്ട് 14 പ്രോ പ്ലസ് 90W ഫാസ്റ്റ് ചാര്‍ജിംഗിനുള്ള പിന്തുണയുള്ള 6,200mAh ബാറ്ററിയോടെയായിരിക്കും എത്തുക. അതേസമയം പ്രോ മോഡലില്‍ 44W ഫാസ്റ്റ് ചാര്‍ജിംഗുള്ള 5,500mAh ബാറ്ററിയാണ് ഉണ്ടാവാന്‍ സാധ്യത. മികച്ച ഫോട്ടോഗ്രാഫി, പെര്‍ഫോമന്‍സ് എന്നിവ ആഗ്രഹിക്കുന്ന ഉപയോക്താക്കളെ ലക്ഷ്യമിട്ടാണ് ഫോണ്‍. 20,000 രൂപ മുതലായിരിക്കാം വില.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക