എസ്സാര്‍ ഗ്രൂപ്പ് സഹസ്ഥാപകന്‍ ശശി റൂയ അന്തരിച്ചു

വ്യവസായ രംഗത്തെ പ്രമുഖരായ എസ്സാര്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ശശി റൂയ (80) അന്തരിച്ചു
Essar Group co-founder Shashi Ruia dies at 80
ശശി റൂയ
Published on
Updated on

ന്യൂഡല്‍ഹി: വ്യവസായ രംഗത്തെ പ്രമുഖരായ എസ്സാര്‍ ഗ്രൂപ്പിന്റെ സഹ സ്ഥാപകനും പ്രമുഖ സംരംഭകനുമായ ശശി റൂയ (80) അന്തരിച്ചു. ഇന്നലെ രാത്രി മുംബൈയില്‍ വച്ചാണ് ശശി റൂയ മരിച്ചതെന്ന് കുടുംബ വൃത്തങ്ങള്‍ അറിയിച്ചു. ശശി റൂയയുടെ മരണത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം അനുശോചിച്ചു.

1965ല്‍ പിതാവിന്റെ മാര്‍ഗനിര്‍ദേശപ്രകാരം കുടുംബ ബിസിനസില്‍ കരിയര്‍ ആരംഭിച്ച ശശി റൂയ സഹോദരനോടൊപ്പം ചേര്‍ന്നാണ് എസ്സാറിന് അടിത്തറയിട്ടത്. തന്റെ സഹോദരന്‍ രവിയ്ക്കൊപ്പം ചേര്‍ന്ന് ലോഹങ്ങള്‍ മുതല്‍ സാങ്കേതികവിദ്യ വരെ വ്യാപിച്ച് കിടക്കുന്ന വ്യവസായ ശൃംഖലയിലേക്ക് എസ്സാര്‍ ഗ്രൂപ്പിനെ വളര്‍ത്തുന്നതില്‍ നിര്‍ണായക പങ്കാണ് ശശി റുയിയ നിര്‍വഹിച്ചത്.

റൂയ സഹോദരന്മാരുടെ നേതൃത്വത്തില്‍ ആരംഭിച്ച എസ്സാര്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡ് ആണ് അടിസ്ഥാന സൗകര്യങ്ങള്‍, ഊര്‍ജം, ലോഹങ്ങള്‍, ഖനനം, സാങ്കേതികവിദ്യ, സേവനങ്ങള്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ എസ്സാര്‍ ഗ്രൂപ്പിന്റെ ആസ്തി കൈകാര്യം ചെയ്യുന്നത്. എസ്സാര്‍ ഗ്ലോബല്‍ ഫണ്ട് ലിമിറ്റഡിന് കീഴിലുള്ള പോര്‍ട്ട്‌ഫോളിയോ കമ്പനികള്‍ മൊത്തം 1400 കോടി ഡോളറിന്റെ വരുമാനമാണ് സമ്പാദിച്ചത്. ടെലികോം, ബിപിഒ, ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലകളിലെ എസ്സാറിന്റെ പോര്‍ട്ട്ഫോളിയോ ബിസിനസ് വഴി 4000 കോടി ഡോളറിലധികം ധനസമ്പാദനം ആകര്‍ഷിച്ചതായി എസ്സാറിന്റെ വെബ്സൈറ്റ് പ്രസ്താവിച്ചു. വൊഡഫോണ്‍, ബ്രൂക്ക്ഫീല്‍ഡ്, റോസ്നെഫ്റ്റ്, എന്നിവയുള്‍പ്പെടെയുള്ള ആഗോള പ്രമുഖരുമായുള്ള പങ്കാളിത്തം വഴിയാണ് കമ്പനി കുതിച്ചത്.

'വ്യവസായ ലോകത്തെ ഒരു വലിയ വ്യക്തിത്വമായിരുന്നു ശശികാന്ത് റൂയ. അദ്ദേഹത്തിന്റെ ദീര്‍ഘവീക്ഷണമുള്ള നേതൃത്വവും മികവിനോടുള്ള അചഞ്ചലമായ പ്രതിബദ്ധതയും ഇന്ത്യയുടെ ബിസിനസ്സ് മേഖലയെ മാറ്റിമറിച്ചു'- മോദി എക്‌സില്‍ കുറിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com