ന്യൂഡല്‍ഹി: ഡോളറിനെതിരെ തിരിച്ചുകയറി രൂപ. വ്യാപാരത്തിനിടെ ഏഴു പൈസയുടെ നേട്ടത്തോടെ 84.22 എന്ന നിലയിലേക്കാണ് രൂപയുടെ മൂല്യം ഉയര്‍ന്നത്. ഇന്നലെ 12 പൈസയുടെ നേട്ടത്തോടെയാണ് രൂപയുടെ വ്യാപാരം അവസാനിച്ചത്. ഒരു ഡോളറിന് 84.29 രൂപ എന്ന നിലയിലേക്കാണ് മൂല്യം ഉയര്‍ന്നത്.
ഓഹരി വിപണിയുടെ തിരിച്ചുവരവ് അടക്കമുള്ള ഘടകങ്ങളാണ് രൂപയ്ക്ക് ഗുണമായത്. കുറഞ്ഞ വിലയ്ക്ക് ഓഹരി ലഭിക്കുമെന്ന പ്രതീക്ഷയില്‍ നിക്ഷേപകര്‍ ഒന്നടങ്കം സ്റ്റോക്കുകള്‍ വാങ്ങിക്കൂട്ടിയത് ആണ് കഴിഞ്ഞദിവസങ്ങളില്‍ വിപണി ശക്തമായി മുന്നേറാന്‍ കാരണം.
ഓഹരി വിപണിയും ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം തുടങ്ങിയത്. ബിഎസ്ഇ സെന്‍സെക്‌സ് 167 പോയിന്റിന്റെ മുന്നേറ്റമാണ് കാഴ്ചവെച്ചത്. ഇന്നലെയാണ് ഒരു ഇടവേളയ്ക്ക് ശേഷം 80,000ന് മുകളില്‍ എത്തിയത്. നിഫ്റ്റിയിലും സമാനമായ മുന്നേറ്റം ദൃശ്യമായി. എന്നാല്‍ വ്യാപാരം ആരംഭിച്ച് ഒരു മണിക്കൂര്‍ പിന്നിട്ടപ്പോള്‍ ഓഹരി വിപണി നഷ്ടത്തിലായി. ഓട്ടോ, ഫാര്‍മ, പവര്‍ ഓഹരികളിലെ വില്‍പ്പന സമ്മര്‍ദ്ദമാണ് വിപണിയില്‍ പ്രതിഫലിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക