ന്യൂഡല്‍ഹി: ജര്‍മന്‍ ആഡംബര വാഹന നിര്‍മാതാക്കളായ ഔഡി ക്യൂ 7 എസ് യുവിയുടെ ഫെയ്‌സ് ലിഫ്റ്റ് മോഡല്‍ പുറത്തിറക്കി. 2015-ല്‍ വിപണിയിലെത്തിയ രണ്ടാം തലമുറ മോഡലിന്റെ രണ്ടാമത്തെ ഫെയ്‌സ് ലിഫ്റ്റാണിത്. ദിവസങ്ങള്‍ക്കു മുന്‍പ് തന്നെ വാഹനത്തിന്റെ ബുക്കിങ് ആരംഭിച്ചിരുന്നു. 88.66 ലക്ഷം രൂപയാണ് പ്രാരംഭ വില ( എക്‌സ് ഷോറൂം).
പുനര്‍രൂപകല്‍പ്പന ചെയ്ത ഫ്രണ്ട് ആന്‍ഡ് റിയര്‍ ബമ്പറുകള്‍, പുതുക്കിയ ഗ്രില്‍, പുതിയ അലോയ് വീലുകള്‍, ടച്ച്സ്‌ക്രീന്‍ സിസ്റ്റം വഴി ക്രമീകരിക്കാവുന്ന അത്യാധുനിക ഹെഡ്ലാമ്പുകള്‍ എന്നിവയാണ് ഇതിന്റെ പ്രത്യേകതകള്‍. നാല് പരിഷ്‌കരിച്ച ലൈറ്റ് സിഗ്നേച്ചറുകളോട് കൂടിയാണ് എല്‍ഇഡി ഹെഡ്‌ലാമ്പുകള്‍ വരുന്നത്. ഗ്ലേസിയര്‍ വൈറ്റ്, സമുറായ് ഗ്രേ, മൈത്തോസ് ബ്ലാക്ക്, വൈറ്റോമോ ബ്ലൂ, ഷെയ്ഡ് എന്നി അഞ്ചു നിറങ്ങളിലാണ് വാഹനം വിപണിയില്‍ വരുന്നത്.
അകത്തളത്തില്‍ പരിഷ്‌കരിച്ച വെര്‍ച്വല്‍ കോക്ക്പിറ്റും ലൈന്‍ ചെയ്ഞ്ച് വാണിങ് സിസ്റ്റവും ഉള്‍പ്പെടെ നിരവധി അപ്‌ഡേറ്റുകള്‍ ഉണ്ട്. 340 ബിഎച്ച്പിയും 500 എന്‍എം ടോര്‍ക്കും നല്‍കുന്ന കരുത്തുറ്റ 3.0 ലിറ്റര്‍, ആറ് സിലിണ്ടര്‍, ടര്‍ബോ-പെട്രോള്‍ എന്‍ജിനാണ് ഫെയ്സ്ലിഫ്റ്റഡ് ക്യു 7 ന് കരുത്ത് പകരുന്നത്. എന്‍ജിന്‍ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനുമായാണ് വരുന്നത്. ഔഡിയുടെ പ്രശസ്തമായ ക്വാട്രോ ഓള്‍-വീല്‍ ഡ്രൈവ് സിസ്റ്റം വഴി നാല് ചക്രങ്ങളിലേക്കും ശക്തി പകരുന്ന തരത്തിലാണ് ക്രമീകരണം. പൂജ്യത്തില്‍നിന്ന് നൂറ് കിലോമീറ്റര്‍ വേഗം കൈവരിക്കാന്‍ വെറും 5.9 സെക്കന്‍ഡ് മതി. മണിക്കൂറില്‍ 250 കിലോമീറ്ററാണ് ഉയര്‍ന്ന വേഗത.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക