ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യത; മുന്നറിയിപ്പുമായി കേന്ദ്രം

കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
Google Chrome vulnerable to cyber attack; Center with warning
ഗൂഗിള്‍ ക്രോംഫയൽ
Published on
Updated on

ന്യൂഡല്‍ഹി: ഗൂഗിള്‍ ക്രോമില്‍ സൈബര്‍ ആക്രമണത്തിന് സാധ്യതയുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിന്റെ ജാഗ്രതാ നിര്‍ദേശം. മൊബൈലിലോ ലാപ്‌ടോപ്പിലോ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നവര്‍ സൂക്ഷിക്കണമെന്നാണ് കേന്ദ്രത്തിന് കീഴിലുള്ള കംപ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീം (സെര്‍ട്ട് ഇന്‍) ആണ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.

ഗൂഗിള്‍ ക്രോമില്‍ ഒന്നിലധികം സുരക്ഷാ തകരാറുകള്‍ കണ്ടെത്തിയിട്ടുണ്ടെന്നും ഇത് ഉപയോക്താക്കള്‍ക്ക് ഗുരുതരമായ ഭീഷണിയുയര്‍ത്തുമെന്നും ക്രോമിലെ പഴുതുകള്‍ മുതലെടുത്ത് സൈബര്‍ ക്രിമിനലുകള്‍ വ്യക്തിഗത വിവരങ്ങള്‍ ചോര്‍ത്തിയേക്കുമെന്നാണ് മുന്നറിയിപ്പ്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Google Chrome vulnerable to cyber attack; Center with warning
വണ്‍പ്ലസ് 13 മുതല്‍ ലാവ അഗ്നി 3 വരെ; ഒക്ടോബറില്‍ ഇറങ്ങുന്ന അഞ്ചു സ്മാര്‍ട്ട്‌ഫോണുകള്‍

വിന്‍ഡോസ്, മാക്, ലിനക്‌സ് എന്നീ ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് അപകടസാധ്യത കൂടുതലെന്ന് സെര്‍ട്ട് ഇന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഗൂഗിള്‍ അതിന്റെ ക്രോം ബ്രൗസറില്‍ ഈ സുരക്ഷാ വീഴ്ച പരിഹരിക്കുന്നതിന് ഒരു അപ്‌ഡേറ്റ് ഇതിനകം തന്നെ പുറത്തിറക്കിയിട്ടുണ്ട്. അപകടസാധ്യത തടയാന്‍ ഗൂഗിള്‍ ക്രോമിന്റെ ഏറ്റവും പുതിയ പതിപ്പിലേക്ക് അപ്‌ഡേറ്റ് ചെയ്യാനാണ് ഗൂഗിളും കമ്പ്യൂട്ടര്‍ എമര്‍ജന്‍സി റെസ്‌പോണ്‍സ് ടീമും നിര്‍ദേശിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com