ന്യൂഡല്‍ഹി: മിഡ് റേഞ്ച് അഗ്നി സീരീസിലെ പുതിയ ഫോണ്‍ പുറത്തിറക്കാന്‍ ഒരുങ്ങി പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ലാവ. ഒപ്റ്റിക്കല്‍ ഇമേജ് സ്റ്റെബിലൈസേഷന്‍ പ്രാപ്തമാക്കുകയും ഡോള്‍ബി അറ്റ്മോസ് സൗണ്ട് ക്വാളിറ്റിയെ പിന്തുണയ്ക്കുകയും ചെയ്യുന്ന അത്യാധുനിക കാമറ സജ്ജീകരണത്തോടെ വരുന്ന അഗ്‌നി 3 ഫോണ്‍ വെള്ളിയാഴ്ച ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ചതുരാകൃതിയിലുള്ള കാമറ ഐലന്‍ഡ് പിന്നില്‍ വളഞ്ഞ അരികുകളുമുള്ള ഫോണിന് 30000 രൂപയില്‍ താഴെയായിരിക്കും വില.അഗ്‌നി 3 ന് രണ്ട് ഡിസ്പ്ലേകളുണ്ടാകും. 120Hz റിഫ്രഷ് നിരക്കുള്ള 1.5K വളഞ്ഞ AMOLED സ്‌ക്രീന്‍ ആയിരിക്കും പ്രാഥമിക ഡിസ്പ്ലേ. കാമറ മൊഡ്യൂളിന് അടുത്തായി സ്ഥിതിചെയ്യുന്ന പിന്നിലെ പാനലില്‍ ഒരു സെക്കന്‍ഡറി ഡിസ്‌പ്ലേയ്ക്കും സാധ്യതയുണ്ട്. ഇതില്‍ 1.74 ഇഞ്ച് അമോലെഡ് സ്‌ക്രീന്‍ ഫീച്ചര്‍ ചെയ്‌തേക്കും. കൂടാതെ വിവിധ ആപ്പുകളും ഇതില്‍ ക്രമീകരിക്കാന്‍ സാധ്യതയുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
50എംപി എഐ കാമറയോടൊപ്പം ഫോണിന്റെ പിന്നിലെ പാനലില്‍ ട്രിപ്പിള്‍ കാമറ സജ്ജീകരണവും ഒരുക്കിയിട്ടുണ്ട്. ഹാന്‍ഡ്സെറ്റില്‍ ഒരു ടെലിഫോട്ടോ ലെന്‍സും സജ്ജീകരിക്കും. മീഡിയാടെക് ഡൈമെന്‍സിറ്റി 7300X ചിപ്സെറ്റാണ് ഇതിന് കരുത്തുപകരുക. 8 ജിബി വരെ റാമും 256 ജിബി സ്റ്റോറേജും ഇതില്‍ ഉള്‍പ്പെടുമെന്ന് പ്രതീക്ഷിക്കുന്നു. 64 എംപി പ്രൈമറി കാമറ, 8 എംപി അള്‍ട്രാ വൈഡ് ലെന്‍സ്, 2 എംപി മാക്രോ ലെന്‍സ്, 2 എംപി ഡെപ്ത് സെന്‍സര്‍ എന്നിവ അടങ്ങുന്ന ക്വാഡ് ക്യാമറ കോണ്‍ഫിഗറേഷന്‍ അഗ്‌നി 3 യുടെ പിന്‍ഭാഗത്ത് അവതരിപ്പിച്ചേക്കാം. വരാനിരിക്കുന്ന മിഡ് റേഞ്ച് ഉപകരണത്തില്‍ 5,000mAh ബാറ്ററിയും 66W റാപ്പിഡ് ചാര്‍ജിങും ഉണ്ടായിരിക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക