കരുത്തുറ്റ ബാറ്ററിയും ചിപ്സെറ്റും; നിയോ 10 സീരീസുമായി ഐക്യൂഒഒ, ലോഞ്ച് ഉടൻ

പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 13ന്റെ ലോഞ്ചിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി
iQOO Neo 10 series launch soon
നിയോ 10 സീരീസുമായി ഐക്യൂഒഒimage credit: IQOO
Published on
Updated on

ന്യൂഡൽഹി: പ്രമുഖ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളായ ഐക്യൂഒഒയുടെ പുതിയ ഫോണായ ഐക്യൂഒഒ 13ന്റെ ലോഞ്ചിനായുള്ള തയ്യാറെടുപ്പിലാണ് കമ്പനി. ഉടൻ തന്നെ ചൈനയിൽ ഇത് അവതരിപ്പിക്കുമെന്നാണ് കമ്പനി പറയുന്നത്. ഇതിന് പിന്നാലെ നിയോ 10 സീരീസിന് കീഴിൽ രണ്ടു ഫോണുകൾ കൂടി വൈകാതെ തന്നെ ഐക്യൂഒഒ പുറത്തിറക്കുമെന്നും റിപ്പോർട്ടുകളുണ്ട്. 10 സീരീസിന് കീഴിൽ നിയോ 10, നിയോ 10 പ്രോ എന്നി പേരുകളിൽ പുതിയ ഫോണുകൾ അവതരിപ്പിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്.

Qualcomm Snapdragon 8 Gen 3, MediaTek Dimensity 9400 ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. രണ്ട് മോഡലുകളിലും വലിയ ബാറ്ററികൾ വരാം. 6000എംഎഎച്ച് ബാറ്ററിയ്ക്കുള്ള സാധ്യതയാണ് നിലനിൽക്കുന്നത്. മുൻവശത്ത് 1.5K ഡിസ്‌പ്ലേയാണ് പ്രതീക്ഷിക്കുന്നത്. നിയോ 9 ഫോണുകളിൽ ഇതിനകം തന്നെ അമോലെഡ് പാനൽ ഉള്ളതിനാൽ ഈ ഫീച്ചർ പ്രതീക്ഷിക്കാവുന്നതാണ്. മെറ്റൽ മിഡിൽ ഫ്രെയിം ഫീച്ചറോടെ വരുന്ന ഫോൺ 100W ചാർജിങ്ങിനെ പിന്തുണച്ചേക്കും. OriginOS 5 സാങ്കേതികവിദ്യയോടെ ആൻഡ‍്രോയിഡ് 15ൽ ആയിരിക്കും ഫോൺ പ്രവർത്തിക്കുക.

വരാനിരിക്കുന്ന OnePlus Ace 5, Realme GT Neo 7, Redmi K80 എന്നിവയുമായി നിയോ 10 സീരീസ് മത്സരിക്കും. നിയോ 10 സീരീസുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com