ന്യൂഡല്‍ഹി: മികച്ച ആധുനിക സൗകര്യങ്ങളോട് കൂടിയ വന്ദേ ഭാരത് സ്ലീപ്പര്‍ കോച്ച് വരുന്നു. ഇതിന്റെ പ്രോട്ടോടൈപ്പ് പതിപ്പ് ( ആദ്യ മാതൃക) ബംഗലുരുവിലെ ബിഇഎംഎല്‍ ശാലയില്‍ റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് അനാച്ഛാദനം ചെയ്തു.
പുതുതായി അവതരിപ്പിച്ച കോച്ച് ഏകദേശം 10 ദിവസത്തേയ്ക്ക് പരീക്ഷണ ഓട്ടം നടത്തും. ട്രാക്കില്‍ കൂടുതല്‍ പരീക്ഷണം നടത്തിയ ശേഷം തൃപ്തികരമായ ഫലം ലഭിച്ചാല്‍ അടുത്ത മൂന്ന് മാസത്തിനുള്ളില്‍ ട്രെയിന്‍ സര്‍വീസിന്റെ ഭാഗമാക്കാനാണ് റെയില്‍വേ ആഗ്രഹിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
രാജധാനി എക്സ്പ്രസിനേയും മറ്റ് മോഡലുകളേയും അപേക്ഷിച്ച് വന്ദേ ഭാരത് സ്ലീപ്പറില്‍ ആധുനിക സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത്. യാത്രക്കാര്‍ക്ക് പൂര്‍ണ്ണമായ സുഖസൗകര്യങ്ങളോടെ ദീര്‍ഘദൂരയാത്രകള്‍ ചെയ്യാന്‍ കഴിയുന്നവിധമാണ് സജ്ജീകരണം. രാജധാനി എക്സ്പ്രസിനെ അപേക്ഷിച്ച് സ്ലീപ്പര്‍ വേരിയന്റിന് മികച്ച ശരാശരി വേഗത ഉണ്ടായിരിക്കും. പ്രവര്‍ത്തനം ആരംഭിച്ചാല്‍, ട്രെയിന്‍ ശരാശരി 160 കിലോമീറ്റര്‍ വേഗത്തില്‍ ഓടാന്‍ സാധ്യതയുണ്ട്. അതേസമയം ടെസ്റ്റിങ് വേഗത 180 കിലോമീറ്ററായിരിക്കുമെന്നും റെയില്‍വേ വൃത്തങ്ങള്‍ പറഞ്ഞു.
വന്ദേ ഭാരത് സ്ലീപ്പറില്‍ ഒന്നിലധികം കോച്ചുകള്‍ ഉണ്ടായിരിക്കും. നാല് എസി ടു ടയര്‍ കോച്ചുകള്‍ (188 ബെര്‍ത്തുകള്‍), 11 എസി ത്രീ ടയര്‍ കോച്ചുകള്‍ (611 ബെര്‍ത്തുകള്‍), വണ്‍ എസി ഫസ്റ്റ് ക്ലാസ് കോച്ചുകള്‍ (24 ബെര്‍ത്തുകള്‍) എന്നിവ പട്ടികയില്‍ ഉള്‍പ്പെടുന്നു. ജിഎഫ്ആര്‍പി പാനലുകള്‍, സെന്‍സര്‍ അധിഷ്ഠിത ഇന്റീരിയര്‍, ഓട്ടോമാറ്റിക് എക്സ്റ്റീരിയര്‍ പാസഞ്ചര്‍ ഡോറുകള്‍, ദുര്‍ഗന്ധ രഹിത ടോയ്ലറ്റ് സംവിധാനം, ആശയവിനിമയ വാതിലുകള്‍, വിശാലമായ ലഗേജ് മുറി എന്നിങ്ങനെ ലോകോത്തര സൗകര്യങ്ങളോടെയാണ് പുതിയ ട്രെയിന്‍ വരുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ