തിരുവനന്തപുരം : രാജ്യന്തര പ്രശസ്ത പുരസ്‌കാരമായ ജെ കെ ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സമ്മാനിച്ചു. തിരുവനന്തപുരം ഹയാത്ത് റീജന്‍സിയില്‍ വെള്ളിയാഴ്ച വൈകുന്നേരം 6 മണിക്ക് നടന്ന ചടങ്ങില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പുരസ്‌കാര ജേതാക്കള്‍ക്ക് അവാര്‍ഡുകള്‍ വിതരണം ചെയ്തു .ജെ കെ സിമന്റ് ലിമിറ്റഡ് ആണ് 33-ാമത് ജെ കെ ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡ് ദാന ചടങ്ങ് സംഘടിപ്പിച്ചത്.
പ്രശസ്ത ആര്‍കിടെക്റ്റുകളായ ശങ്കര്‍ എന്‍ കാനഡെ, പങ്കജ് ഭഗവത്കര്‍, രഞ്ജിത് വാഗ്, പൂജാ ഖൈര്‍നാര്‍, രാജേഷ് രംഗനാഥന്‍, ഐപ്പ് ചാക്കോ, ജയേഷ് ഹരിയാനി, നിനാദ് ബോത്തറ, ദര്‍ശന്‍ സുഖാദിയ, സന്ദീപ് ഖോസ്ല, അമരേഷ് ആനന്ദ്, റുതുരാജ് പരീഖ്, അവിനാഷ് അങ്കല്‍ഗെ, മഹമ്മുദുല്‍ അന്‍വര്‍ റിയാദും ബയേജിദ് മഹ്ബൂബ് ഖോണ്ട്കര്‍ എന്നിവര്‍ക്കാണ് അവാര്‍ഡ് ലഭിച്ചത്. രാജ്യത്തിന് അകത്തും പുറത്തും നിന്ന് 300-ലധികം ആര്‍ക്കിടെക്റ്റുകള്‍, ബില്‍ഡര്‍മാര്‍ & എന്‍ജിനീയര്‍മാര്‍, ഐഐഎ നാഷണല്‍ കൗണ്‍സില്‍ അംഗങ്ങള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ജെ കെ സിമന്റ് ലിമിറ്റഡ് വൈസ് ചെയര്‍മാന്‍ ഡോ. നിധിപതി സിംഘാനിയ, ജെ കെ സിമന്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടര്‍ ഡോ. രാഘവ്പത് സിംഘാനിയ, ജെകെഎവൈഎ ചെയര്‍മാന്‍ റാണാ പ്രതാപ് സിംഗ്, അഡ്മിനിസ്‌ട്രേറ്റര്‍- ആര്‍ എന്‍എംഎസ് ഷിയാം എന്നിവര്‍ ചടങ്ങില്‍ സന്നിഹിതരായിരുന്നു .
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പരിസ്ഥിതി സൗഹൃദ ആര്‍ക്കിടെക്ചര്‍, ഇന്ത്യന്‍ ആര്‍ക്കിടെക്ചര്‍ അവാര്‍ഡുകള്‍, ഇന്ത്യന്‍ സ്റ്റേറ്റ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് (കര്‍ണാടക, ഗോവ), ഫോക്കസ് കണ്‍ട്രീസ് ആര്‍ക്കിടെക്ചര്‍ അവാര്‍ഡ് (ബംഗ്ലാദേശ്, ഭൂട്ടാന്‍, കെനിയ, മാലിദ്വീപ്, മൗറീഷ്യസ്, നേപ്പാള്‍, സീഷെല്‍സ്, ശ്രീലങ്ക, ടാന്‍സാനിയ & ഉഗാണ്ട) തുടങ്ങി വിവിധ വിഭാഗങ്ങളിലായിട്ടാണ് ജെകെ ആര്‍ക്കിടെക്റ്റ് ഓഫ് ദി ഇയര്‍ അവാര്‍ഡുകള്‍ നല്‍കിയതെന്ന് ജെ കെ എ വൈ എ ചെയര്‍മാന്‍ റാണാ പ്രതാപ് സിംഗ് അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ