ന്യൂഡല്‍ഹി: ഇരുചക്രവാഹന നിര്‍മ്മാതാക്കളായ റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350ന്റെ പുതുക്കിയ 2024 പതിപ്പ് പുറത്തിറക്കി. ഹെറിറ്റേജ്, ഹെറിറ്റേജ് പ്രീമിയം, സിഗ്‌നലുകള്‍, ഡാര്‍ക്ക്, ക്രോം എന്നിങ്ങനെ അഞ്ച് വേരിയന്റുകളിലാണ് ഇത് അവതരിപ്പിച്ചിരിക്കുന്നത്.
ജോധ്പൂര്‍ ബ്ലൂ, മദ്രാസ് റെഡ്, എമറാള്‍ഡ്, കമാന്‍ഡോ സാന്‍ഡ്, ബ്രൗണ്‍, സ്റ്റെല്‍ത്ത് എന്നിവ ഉള്‍പ്പെടുന്ന പുതിയ കളര്‍ സ്‌കീമുകളില്‍ മോഡല്‍ ലഭ്യമാണ്. ബേസ് വേരിയന്റിന് (ഹെറിറ്റേജ്) 1.99 ലക്ഷം രൂപയാണ് വില. മുന്‍നിര മോഡലിന് (ക്രോം) 2.25 ലക്ഷം രൂപ വരെ (എക്സ്ഷോറൂം) നല്‍കണം. അംഗീകൃത ഷോറൂമുകള്‍ വഴി ബുക്ക് ചെയ്യാവുന്നതാണ്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പുതുതായി പുറത്തിറക്കിയ ക്ലാസിക് 350 ഔട്ട്ഗോയിംഗ് മോഡലിന് സമാനമായ ലുക്കിലാണ് വരുന്നത്. വൃത്താകൃതിയിലുള്ള എല്‍ഇഡി ഹെഡ്ലൈറ്റ് സജ്ജീകരണം, സ്‌റ്റൈലിഷ് ടേണ്‍ ഇന്‍ഡിക്കേറ്ററുകള്‍, പൈലറ്റ് ലാമ്പുകള്‍, സ്ലീക് വൃത്താകൃതിയിലുള്ള ടെയില്‍ ലാമ്പ് എന്നിവ ഇതിന്റെ സവിശേഷതകളാണ്. ക്രോം ഫിനിഷ് സൈഡ് മിററുകളാണ് മറ്റൊരു പ്രത്യേകത.
ഇരുവശത്തും ഡിസ്‌ക് ബ്രേക്കുകള്‍ ഘടിപ്പിച്ച സ്പോക്ക് വീലിലാണ് ബൈക്ക് ഓടുന്നത്. ഇതുകൂടാതെ, ക്ലച്ചിനും ബ്രേക്കിനുമായി ക്രമീകരിക്കാവുന്ന ലിവറുകള്‍, ട്രിപ്പര്‍ നാവിഗേഷന്‍ സിസ്റ്റം, യുഎസ്ബി ചാര്‍ജിംഗ് പോര്‍ട്ട് എന്നിങ്ങനെ നിരവധി ഫീച്ചറുകളും ബൈക്ക് വാഗ്ദാനം ചെയ്യുന്നു. ഓട്ടത്തിനിടയില്‍ ഇലക്ട്രോണിക് ഗാഡ്ജെറ്റുകള്‍ ചാര്‍ജ് ചെയ്യാന്‍ ഇത് ഉപഭോക്താക്കളെ അനുവദിക്കുന്നു.
2024 ക്ലാസിക് 350 ന് 349 സിസി, സിംഗിള്‍ സിലിണ്ടര്‍ എൻജിനാണ് കരുത്തുപകരുന്നത്. ഇത് 6,100 ആര്‍പിഎമ്മില്‍ പരമാവധി 20.2 ബിഎച്ച്പി കരുത്തും 4,000 ആര്‍പിഎമ്മില്‍ 27 എന്‍എം പീക്ക് ടോര്‍ക്കും സൃഷ്ടിക്കുന്നു. 5 സ്പീഡ് ഗിയര്‍ബോക്‌സും ഇതോടൊപ്പം ഉണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ