മാരുതി ആള്‍ട്ടോയുടെയും എസ് പ്രസ്സോയുടെയും വില കുറച്ചു

എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ കെ10, എസ് പ്രസ്സോ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ
Maruti Suzuki cuts prices of select trims of Alto K10, S-Presso
മാരുതി ആള്‍ട്ടോ കെ10എക്‌സ്
Published on
Updated on

ന്യൂഡല്‍ഹി: എന്‍ട്രി ലെവല്‍ മോഡലുകളായ ആള്‍ട്ടോ കെ10, എസ് പ്രസ്സോ എന്നിവയുടെ തെരഞ്ഞെടുത്ത വേരിയന്റുകളുടെ വില കുറച്ച് പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ. പുതുക്കിയ വില ഉടന്‍ തന്നെ പ്രാബല്യത്തില്‍ വരുമെന്ന് കമ്പനി അറിയിച്ചു. എസ് പ്രസ്സോ എല്‍എക്‌സ്‌ഐ പെട്രോളിന്റെ വില 2000 രൂപയും ആള്‍ട്ടോ കെ10 വിഎക്‌സ്‌ഐ പെട്രോളിന്റെ വില 6500 രൂപയുമാണ് കുറച്ചത്. റെഗുലേറ്ററി ഫയലിങ്ങിലാണ് കമ്പനി ഇക്കാര്യം അറിയിച്ചത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

ആള്‍ട്ടോ കെ 10ന്റെ വില 3.99 ലക്ഷം മുതല്‍ 5.96 ലക്ഷം രൂപ വരെയാണ്. എസ് പ്രസ്സോയ്ക്ക് 4.26 ലക്ഷം മുതല്‍ 6.11 ലക്ഷം രൂപ വരെയാണ് വില(എക്‌സ്‌ഷോറൂം വില).

ആള്‍ട്ടോയും എസ് പ്രസ്സോയും ഉള്‍പ്പെടുന്ന കമ്പനിയുടെ മിനി സെഗ്മെന്റ് കാറുകളുടെ വില്‍പ്പന കഴിഞ്ഞ മാസം 10,648 യൂണിറ്റായി കുറഞ്ഞിരുന്നു. ഒരു വര്‍ഷം മുമ്പ് ഇത് 12,209 യൂണിറ്റായിരുന്നു. ബലേനോയും സെലേറിയോയും ഉള്‍പ്പെടുന്ന കോംപാക്ട് സെഗ്മെന്റില്‍ വില്‍പ്പനയില്‍ ഓഗസ്റ്റില്‍ 20 ശതമാനത്തിന്റെ ഇടിവാണ് നേരിട്ടത്.

Maruti Suzuki cuts prices of select trims of Alto K10, S-Presso
ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡില്‍, സെന്‍സെക്‌സ് 83,000ലേക്ക്; ഐടിസി, ടെക് മഹീന്ദ്ര ഓഹരികള്‍ നേട്ടത്തില്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com