മുംബൈ: ഐഐടിയില്‍ പ്രവേശനം ലഭിച്ചാല്‍ മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ക്യാംപസ് പ്ലെയിസ്‌മെന്റ് ലഭിക്കുമെന്ന പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍ക്കുന്നു. ബോംബെ ഐഐടിയില്‍ ഈ വര്‍ഷത്തെ പ്ലെയിസ്‌മെന്റ് അവസാനിച്ചപ്പോള്‍ 75 ശതമാനം പേര്‍ക്ക് മാത്രമാണ് ജോലി ലഭിച്ചത്. ജോലി ലഭിച്ചവരുടെ ശരാശരി വാര്‍ഷിക ശമ്പളം 23.5 ലക്ഷമാണ്. മുന്‍വര്‍ഷം ഇത് 21.8 ലക്ഷമായിരുന്നു. അതേസമയം ഏറ്റവും കുറഞ്ഞ ശമ്പളത്തിന്റെ പരിധി ഇടിഞ്ഞു. പ്രതിവര്‍ഷം ആറുലക്ഷം രൂപയില്‍ നിന്ന് നാലുലക്ഷം രൂപയായാണ് കുറഞ്ഞത്.
ക്യാംപസ് പ്ലെയിസ്‌മെന്റില്‍ 1979 വിദ്യാര്‍ഥികളാണ് പങ്കെടുത്തത്. ഇതില്‍ 1475 പേര്‍ക്കാണ് ജോലി ലഭിച്ചത്. 78 എണ്ണം വിദേശ ഓഫറുകളായിരുന്നു. 22 പേര്‍ക്ക് പ്രതിവര്‍ഷം ഒരു കോടിയില്‍പ്പരം രൂപ ശമ്പളം വാഗ്ദാനം ചെയ്യുന്ന ആകര്‍ഷകമായ ഓഫര്‍ ലഭിച്ചു. 558 പേര്‍ക്ക് പ്രതിവര്‍ഷം 20ലക്ഷത്തില്‍പ്പരം രൂപ ശമ്പളം ലഭിക്കുന്ന ഓഫര്‍ ആണ് ലഭിച്ചത്. 123 കമ്പനികളാണ് ഈ ഓഫര്‍ മുന്നോട്ടുവെച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
230പേര്‍ക്ക് പ്രതിവര്‍ഷം 16.75 ലക്ഷത്തിനും 20 ലക്ഷത്തിനും ഇടയിലാണ് ശമ്പളം ലഭിക്കുക. 10 പേര്‍ക്ക് മാത്രമാണ് പ്രതിവര്‍ഷം നാലുലക്ഷത്തിനും ആറുലക്ഷത്തിനും ഇടയില്‍ ശമ്പളം ലഭിക്കുന്ന ജോലി ലഭിച്ചത്. എന്‍ജിനീയറിങ്, ടെക് മേഖലയില്‍ നിന്നാണ് ഏറ്റവുമധികം ഓഫര്‍ ലഭിച്ചത്. 106 എന്‍ജിനീയറിങ് കമ്പനികളില്‍ 430 വിദ്യാര്‍ഥികള്‍ക്ക് എന്‍ട്രി ലെവല്‍ ജോലിയാണ് ലഭിച്ചത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ