ഇപിഎഫ്ഒ പെന്‍ഷന്‍കാര്‍ക്ക് ആശ്വാസം; രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും പെന്‍ഷന്‍ തുക ലഭിക്കും
ന്യൂഡല്‍ഹി: റിട്ടയര്‍മെന്റ് ഫണ്ട് ബോഡി ഇപിഎഫ്ഒ നടത്തുന്ന എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീം 1995 ന് കീഴിലുള്ള പെന്‍ഷന്‍കാര്‍ക്ക് ജനുവരി മുതല്‍ ഇന്ത്യയിലെ ഏത് ബാങ്കില്‍ നിന്നോ ശാഖയില്‍ നിന്നോ പെന്‍ഷന്‍ ലഭിക്കുമെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി മന്‍സുഖ് മാണ്ഡവ്യ.
1995 ലെ എംപ്ലോയീസ് പെന്‍ഷന്‍ സ്‌കീമിനായി കേന്ദ്രീകൃത പെന്‍ഷന്‍ പേയ്മെന്റ് സംവിധാനത്തിനുള്ള (സിപിപിഎസ്) നിര്‍ദ്ദേശത്തിന് മന്‍സുഖ് മാണ്ഡവ്യ അംഗീകാരം നല്‍കിയതായി തൊഴില്‍ മന്ത്രാലയം പ്രസ്താവനയില്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ദേശീയ തലത്തിലുള്ള കേന്ദ്രീകൃത സംവിധാനം നടപ്പാകുന്നതോടെ ഇന്ത്യയിലെ ഏതെങ്കിലും ബാങ്ക് വഴിയോ ഏതെങ്കിലും ബ്രാഞ്ച് വഴിയോ പെന്‍ഷന്‍ വിതരണം സാധ്യമാക്കുന്നതിലൂടെ സിപിപിഎസ് സുപ്രധാന മാറ്റമാണ് കൊണ്ടുവരുന്നതെന്ന് അധികൃതര്‍ പറഞ്ഞു.
'രാജ്യത്തെ ഏത് ബാങ്കില്‍ നിന്നും ഏത് ശാഖയില്‍ നിന്നും പെന്‍ഷന്‍കാര്‍ക്ക് പെന്‍ഷന്‍ ലഭ്യമാക്കുന്നതിലൂടെ പെന്‍ഷന്‍കാര്‍ നേരിടുന്ന ദീര്‍ഘകാല പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുമെന്നും ' മന്ത്രി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ