വാഷിങ്ടണ്‍: സിഇഒ കമ്പനി ഫണ്ട് ദുരുപയോഗം ചെയ്‌തെന്ന ആരോപണത്തിന് പിന്നാലെ സ്മാര്‍ട്ട്ഫോണ്‍ കമ്പനിയായ ഒഎസ്ഒഎം പ്രൊഡക്സ് അടച്ചുപൂട്ടുന്നതായി റിപ്പോര്‍ട്ട്. കമ്പനി അടച്ചുപൂട്ടുന്നതായി ഒഎസ്ഒഎം ചീഫ് എക്‌സിക്യൂട്ടീവ് ജേസണ്‍ കീറ്റ്‌സ് അറിയിച്ചതായി ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ട് ചെയ്യുന്നു. കമ്പനിയിലെ ജീവനക്കാരെ വെള്ളിയാഴ്ചയോടെ പിരിച്ചുവിടുമെന്നും റിപ്പോര്‍ട്ട് പറയുന്നു.
ഒഎസ്ഒഎമ്മിന്റെ മുന്‍ ചീഫ് പ്രൈവസി ഓഫീസര്‍ മേരി സ്റ്റോണ്‍ റോസ് നല്‍കിയ കേസിന്റെ പശ്ചാത്തലത്തിലാണ് അടച്ചുപൂട്ടല്‍. കമ്പനി സിഇഒ ജേസണ്‍ കീറ്റ്‌സ് തന്റെ വ്യക്തിപരമായ ആവശ്യങ്ങള്‍ക്ക് കമ്പനിയുടെ ഫണ്ട് ദുരുപയോഗം ചെയ്തുവെന്നാണ് പരാതി. രണ്ട് ലംബോര്‍ഗിനി കാറുകള്‍ വാങ്ങുന്നതുള്‍പ്പെടെ വ്യക്തിഗത ചെലവുകള്‍ക്കായി ജേസണ്‍ കീറ്റ്സ് കമ്പനി ഫണ്ട് ദുരുപയോഗം ചെയ്തുവെന്ന് ഡെലവെയറിലെ ചാന്‍സറി കോടതിയില്‍ നല്‍കിയ പരാതിയില്‍ മേരി സ്റ്റോണ്‍ പറഞ്ഞു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കമ്പനി സിഇഒയുടെ ഫസ്റ്റ് ക്ലാസ് യാത്രകളും പണയ ഇടപാടുകളും ഉള്‍പ്പെടെ ജേസണ്‍ കീറ്റ്സിന്റെ ആഡംബര ചെലവുകള്‍ കമ്പനിയുടെ വിഭവങ്ങള്‍ ഇല്ലാതാക്കിയെന്നും പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ആരോപണം പരിശോധിക്കുന്നതിന് കമ്പനിയുടെ സാമ്പത്തിക രേഖകള്‍ ഉള്‍പ്പെടെ പരിശോധിക്കണമെന്നും പരാതിയില്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ആന്‍ഡ്രോയിഡ് അതോറിറ്റി റിപ്പോര്‍ട്ടില്‍ പറയുന്നു. അതേസമയം കമ്പനിക്കെതിരായ സാമ്പത്തിക ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ ജേസണ്‍ കീറ്റ്‌സ് നിഷേധിച്ചു. എസന്‍ഷ്യല്‍ കമ്പനിയുടെ മുന്‍ ജീവനക്കാര്‍ ചേര്‍ന്ന് 2020-ല്‍ സ്ഥാപിച്ചതാണ് ഒഎസ്ഒഎം പ്രൊഡക്സ്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ