ന്യൂഡല്‍ഹി: ഇലക്ട്രിക് വാഹന വിപണിക്ക് സർക്കാർ സബ്‌സിഡി നല്‍കേണ്ട ആവശ്യമില്ലെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. ഉപയോക്താക്കള്‍ സ്വന്തം ഇഷ്ടപ്രകാരം ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ വാങ്ങാന്‍ തുടങ്ങി. ആവശ്യകത കൂടിയതോടെ ഉല്‍പ്പാദന ചെലവ് കുറഞ്ഞു. അതുകൊണ്ട് തന്നെ ഇനിയും ഇലക്ട്രിക് വാഹനമേഖലയ്ക്ക് സബ്‌സിഡി നല്‍കുന്നത് ഒരു അനാവശ്യ കാര്യമാണെന്നും മന്ത്രി ഓര്‍മ്മിപ്പിച്ചു.
ബിഎന്‍ജിഎഫ് ഉച്ചകോടിയില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു മന്ത്രി. തുടക്കത്തില്‍ ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണച്ചെലവ് കൂടുതലായിരുന്നു. ഡിമാന്‍ഡ് വര്‍ധിച്ചതോടെ ഉല്‍പ്പാദനച്ചെലവ് കുറഞ്ഞു. ഇനി കൂടുതല്‍ സബ്സിഡി നല്‍കേണ്ട ആവശ്യമില്ലെന്നും ഗഡ്കരി പറഞ്ഞു. 'ഉപഭോക്താക്കള്‍ ഇപ്പോള്‍ സ്വന്തമായി ഇലക്ട്രിക്, സിഎന്‍ജി വാഹനങ്ങള്‍ തിരഞ്ഞെടുത്ത് തുടങ്ങി. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കൂടുതല്‍ സബ്സിഡി നല്‍കേണ്ടതില്ലെന്ന് ഞാന്‍ കരുതുന്നു,''- മന്ത്രി കൂട്ടിച്ചേര്‍ത്തു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
പെട്രോള്‍, ഡീസല്‍ വാഹനങ്ങളെ അപേക്ഷിച്ച് ഇലക്ട്രിക് വാഹനങ്ങളുടെ ജിഎസ്ടി കുറവാണെന്നും മന്ത്രി ചൂണ്ടിക്കാട്ടി.'എന്റെ അഭിപ്രായത്തില്‍, ഇലക്ട്രിക് വാഹനങ്ങളുടെ നിര്‍മ്മാണത്തിന് ഇനി സര്‍ക്കാര്‍ സബ്സിഡി നല്‍കേണ്ടതില്ല. സബ്സിഡി ആവശ്യപ്പെടുന്നത് ഇനി ന്യായവുമല്ല.'- മന്ത്രി പറഞ്ഞു.
നിലവില്‍ പെട്രോള്‍, ഡീസല്‍ എന്‍ജിന്‍ വാഹനങ്ങള്‍ക്ക് 28 ശതമാനമാണ് ജിഎസ്ടി. ഹൈബ്രിഡുകള്‍ക്കും സമാനമായ ജിഎസ് ടിയാണ്. എന്നാല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് അഞ്ചുശതമാനം മാത്രമാണ് ജിഎസ് ടി.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ