മുംബൈ: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ റിയല്‍മി പുതിയ ഫോണായ പി2 പ്രോ ഫൈവ് ജി ഇന്ത്യയില്‍ സെപ്റ്റംബര്‍ 13ന് അവതരിപ്പിക്കും. പി1 പ്രോ ഫൈവ് ജിയുടെ പിന്‍ഗാമിയായാണ് പി2 പ്രോ ഫൈവ് ജി വരുന്നത്. ഇ- കോമേഴ്‌സ് സൈറ്റുകളില്‍ നിന്നും റിയല്‍മി ഇന്ത്യ വെബ്‌സൈറ്റ് വഴിയും ഫോണ്‍ വാങ്ങുന്നതിനുള്ള സൗകര്യം ഒരുക്കും.
റിയല്‍മി പി 2 പ്രോ ഫൈവ്ജിയുടെ പ്രമോഷണല്‍ ചിത്രത്തില്‍ ഗോള്‍ഡന്‍ ഫ്രെയിമുള്ള പച്ച നിറത്തിലുള്ള ഹാന്‍ഡ്സെറ്റ് ആണ് കാണിച്ചിരിക്കുന്നത്. നടുവിലായി ക്രമീകരിച്ചിരിക്കുന്ന സ്‌ക്വിര്‍ക്കിള്‍ പിന്‍ ക്യാമറ മൊഡ്യൂളിന് ചുറ്റും ഒരു ഗോള്‍ഡന്‍ ബോര്‍ഡര്‍ ഉണ്ട്. മൊഡ്യൂളില്‍ രണ്ട് ക്യാമറകളും ഒരു എല്‍ഇഡി ഫ്‌ലാഷ് യൂണിറ്റും ഉണ്ട്. മെലിഞ്ഞതും കര്‍വ്ഡ് ഡിസ്പ്ലേയുമുള്ള ഫോണില്‍ സെല്‍ഫി ക്യാമറയ്ക്കായി കേന്ദ്രീകൃതമായ ഹോള്‍ പഞ്ച് സ്ലോട്ടും ഒരുക്കിയിട്ടുണ്ട്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
80W വയര്‍ഡ് ഫാസ്റ്റ് ചാര്‍ജിങ്ങിനെ പിന്തുണയ്ക്കുന്ന ഫോണാണ് വിപണിയില്‍ എത്തുന്നത്. അഞ്ച് മിനിറ്റ് ചാര്‍ജില്‍ ഉപയോക്താക്കള്‍ക്ക് ഒന്നര മണിക്കൂര്‍ ഗെയിമിങ് സമയമാണ് ഫോണ്‍ വാഗ്ദാനം ചെയ്യുന്നത്. സ്നാപ്ഡ്രാഗണ്‍ ചിപ്സെറ്റ് ആയിരിക്കും ഫോണിന് കരുത്തുപകരുക. ഫോണുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല. 256 ജിബി വരെ സ്റ്റോറേജ് ഉള്ള ഫോണിന് 19,999 രൂപ മുതല്‍ 20,999 രൂപ വരെയാണ് വില വരിക. ഫീച്ചറുകള്‍ അനുസരിച്ച് വിലയില്‍ വ്യത്യാസമുണ്ടാകും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ