'ഇനി എളുപ്പം ടോള്‍ പ്ലാസ കടക്കാം'; ഫാസ്ടാഗിന് പുതിയ ഡിസൈന്‍ അവതരിപ്പിച്ച് എസ്ബിഐ, വിശദാംശങ്ങള്‍
ന്യൂഡല്‍ഹി: പ്രമുഖ പൊതുമേഖല ബാങ്കായ എസ്ബിഐ, അവരുടെ ഫാസ്ടാഗിനായി ഒരു പുതിയ ഡിസൈന്‍ അവതരിപ്പിച്ചു. യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കുമെന്നും ഏതെങ്കിലും തരത്തിലുള്ള ടോള്‍ ഫീ പൊരുത്തക്കേടുകള്‍ പരിഹരിക്കുമെന്നും വാഗ്ദാനം ചെയ്താണ് എസ്ബിഐ പുതിയ ഡിസൈന്‍ പുറത്തിറക്കിയത്.
(VC-04) വിഭാഗത്തില്‍പ്പെട്ട വാഹനങ്ങള്‍ക്കായാണ് എസ്ബിഐ പുതിയ ഫാസ്ടാഗ് ഡിസൈന്‍ കൊണ്ടുവന്നത്. 'ഇന്ത്യയിലെ ലക്ഷക്കണക്കിന് യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള നൂതന ഫാസ്ടാഗ് ഡിസൈന്‍ വാഹനം എളുപ്പം തിരിച്ചറിയാനും ടോള്‍ പിരിവ് കാര്യക്ഷമത വര്‍ദ്ധിപ്പിക്കാനും സഹായിക്കും,'- എസ്ബിഐയുടെ വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
എസ്ബിഐ ഫാസ്ടാഗ് എന്നത് റേഡിയോ ഫ്രീക്വന്‍സി ഐഡന്റിഫിക്കേഷന്‍ (RFID) സാങ്കേതികവിദ്യ ഉപയോഗിച്ച് കൊണ്ടുള്ള ഗാഡ്‌ജെറ്റ് ആണ്. പ്രീപെയ്ഡ് അല്ലെങ്കില്‍ സേവിംഗ്സ് അക്കൗണ്ടില്‍ നിന്ന് നേരിട്ട് ടോള്‍ പേയ്മെന്റുകള്‍ നടത്താന്‍ കഴിയുംവിധമാണ് സംവിധാനം. വാഹനത്തിന്റെ വിന്‍ഡ്സ്‌ക്രീനില്‍ ഇത് ഇന്‍സ്റ്റാള്‍ ചെയ്തിട്ടുണ്ട്. പണമിടപാടുകള്‍ക്കായി വാഹനം നിര്‍ത്താതെ തന്നെ ടോള്‍ പ്ലാസകള്‍ കടക്കാന്‍ ഇത് ഡ്രൈവര്‍മാരെ അനുവദിക്കുന്നു. ടാഗ് ഇഷ്യൂ ചെയ്യുന്നവരില്‍ നിന്ന് ടാഗ് സ്വന്തമാക്കാം. പ്രീപെയ്ഡ് അക്കൗണ്ടുമായി ബന്ധിപ്പിച്ചാല്‍ ആവശ്യാനുസരണം റീചാര്‍ജ് ചെയ്യണം അല്ലെങ്കില്‍ ടോപ്പ് അപ്പ് ചെയ്യണം.
പുതിയ ഫാസ്ടാഗ് ഡിസൈന്‍ ക്ലാസ് 4 വാഹനങ്ങള്‍ക്ക് (ജീപ്പുകള്‍, കാറുകള്‍, വാനുകള്‍) മാത്രം ഉദ്ദേശിച്ചുള്ളതാണെന്ന് എസ്ബിഐ അറിയിച്ചു. ഈ പുതുക്കിയ ഡിസൈന്‍ വാഹനത്തിന്റെ തിരിച്ചറിയല്‍ മെച്ചപ്പെടുത്താനും ടോള്‍ പിരിവ് പ്രക്രിയ വേഗത്തിലാക്കാനും യാത്രക്കാരുടെ യാത്രാ സമയം കുറയ്ക്കാനും ഉദ്ദേശിക്കുന്നു. ഓഗസ്റ്റ് 30 മുതല്‍ പുതിയ ടാഗ് ആക്സസ് ചെയ്യാന്‍ നടപടി സ്വീകരിച്ചിട്ടുണ്ടെന്നും എസ്ബിഐ അറിയിച്ചു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ