നാലര പതിറ്റാണ്ട് മുമ്പ് അഡ്മിഷന്‍ നിഷേധിച്ചു, അതേ കോളജില്‍ അധ്യാപക ദിനത്തില്‍ അതിഥിയായെത്തി ഗൗതം അദാനി

കോളജ് അപേക്ഷ നിരസിച്ചതോടെ പതിനാറാം വയസില്‍ അദാനി ഡയമണ്ട് സോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു.
Gautam Adani
ഗൗതം അദാനിഫയല്‍
Published on
Updated on

ന്യൂഡല്‍ഹി: പഠനത്തിനുള്ള അപേക്ഷ നിരസിച്ച അതേ കോളജില്‍ അധ്യാപക ദിനത്തില്‍ അതിഥിയായെത്തി ഗൗതം അദാനി. 1970കളുടെ അവസാനത്തിലാണ് സംഭവം. വിദ്യാഭ്യാസത്തിനായി മുംബൈയിലെ ജയ്ഹിന്ദ് കോളജില്‍ ചേരാന്‍ അപേക്ഷ കൊടുത്തു. എന്നാല്‍ കോളജ് അപേക്ഷ സ്വീകരിച്ചില്ല. തുടര്‍ന്ന് വിദ്യാഭ്യാസം തുടരാന്‍ കഴിയാതെ ബിസിനസിലേയ്ക്ക് തിരിയുകയും അതില്‍ വലിയൊരു സാമ്രാജ്യം കെട്ടിപ്പടുക്കുകയുമായിരുന്നു ഗൗതം അദാനി.

Gautam Adani
'എന്നും നന്ദിയുണ്ടാകും'; റെയില്‍വേയിലെ ജോലി രാജിവച്ച് വിനേഷ് ഫോഗട്ട്; ഇനി കോണ്‍ഗ്രസ് ഗോദയിലേക്ക്

കോളജ് അപേക്ഷ നിരസിച്ചതോടെ പതിനാറാം വയസില്‍ അദാനി ഡയമണ്ട് സോര്‍ട്ടറായി ജോലിയില്‍ പ്രവേശിച്ചു. ഏകദേശം നാലര പതിറ്റാണ്ടിന് ശേഷം പ്രവേശനം നിരസിച്ച അതേ കോളജില്‍ ഇന്ത്യയിലെ രണ്ടാമത്തെ വലിയ ധനികനെ വേദിയിലേയ്ക്ക് ക്ഷണിക്കുന്നതിന് മുമ്പ് ജയ്ഹിന്ദ് അലുമ്‌നി അസോസിയേഷന്‍ പ്രസിഡന്റ് വിക്രം നങ്കാനി പറഞ്ഞ വാക്കുകള്‍ ഇങ്ങനെ, ഗൗതത്തിന്റെ ജ്യേഷ്ഠന്‍ വിനോദ് നേരത്തെ ഇതേ കോളജില്‍ പഠിച്ചിരുന്നതിനാലാണ് ജയ് ഹിന്ദ് കോളജിലേക്ക് അപേക്ഷിച്ചത്. ഭാഗ്യമോ നിര്‍ഭാഗ്യമോ അന്നിവിടെ അഡ്മിഷന്‍ ലഭിച്ചില്ല. തുടര്‍ന്ന് ബിസിനസ് സാമ്രാജ്യം കെട്ടിപ്പടുക്കുന്നതാണ് എല്ലാവരും കണ്ടത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

രണ്ട് വര്‍ഷത്തോളം ഡയമണ്ട് സോര്‍ട്ടറായി ഗൗതം അദാനി ജോലി ചെയ്തു. ആ സമയത്ത് സഹോദന്റെ് ഫാക്ടറിയുടെ മേല്‍നോട്ടം വഹിക്കുന്നതിനായി ഗുജറാത്തിലേയ്ക്ക് പോയി. 1998ല്‍ ചരക്ക് വ്യാപാരം ആരംഭിച്ചതാണ് വഴിത്തിരിവായത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. അടുത്ത രണ്ടര പതിറ്റാണ്ടിനുള്ളില്‍ തുറമുഖങ്ങള്‍, ഖനികള്‍, അടിസ്ഥാന സൗകര്യങ്ങള്‍, വൈദ്യുതി, നഗര വാതകം, പുനരുപയോഗ ഊര്‍ജം, സിമന്റ്, റിയല്‍ എസ്റ്റേറ്റ്, ഡാറ്റാ സെന്ററുകള്‍, മാധ്യമങ്ങള്‍ എന്നിങ്ങനെ വളര്‍ന്നു കൊണ്ടേയിരുന്നു.

അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് സ്വപ്‌നം കാണാന്‍ ചിന്തിക്കണം. അത് പഠിപ്പിച്ചത് മുംബൈയാണ്. അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. വ്യാപാര മേഖല ഒരു നല്ല അധ്യാപകനെ ഉണ്ടാക്കുന്നുവെന്നും അദ്ദേഹം വിദ്യാര്‍ഥികളോട് പറഞ്ഞു. തന്റെ ബിസിനസ് രംഗത്തെ വളര്‍ച്ചയും അദ്ദേഹം വിദ്യാര്‍ഥികളോട് പങ്കുവെച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com