ന്യൂഡല്‍ഹി: കുട്ടികളുടെ അക്കൗണ്ടുകള്‍ രക്ഷിതാക്കള്‍ക്ക് നിരീക്ഷിക്കാന്‍ സാധിക്കുന്ന ഫീച്ചറുമായി യുട്യൂബ്. 'ഫാമിലി സെന്റര്‍' എന്ന പേരില്‍ അവതരിപ്പിച്ച ഫീച്ചറിലൂടെ കുട്ടികളുടെ യുട്യൂബ് അക്കൗണ്ടുകള്‍ തങ്ങളുടെ യുട്യൂബ് അക്കൗണ്ടുമായി ബന്ധിപ്പിക്കാന്‍ രക്ഷിതാക്കള്‍ക്ക് കഴിയും.
പുതിയ ഫീച്ചര്‍ എല്ലാ ഉപയോക്താക്കള്‍ക്കുമായി ഈ ആഴ്ചയോടെ ലഭ്യമാകുമെന്ന് കമ്പനി ബ്ലോഗ് പോസ്റ്റില്‍ അറിയിച്ചു. കുട്ടികള്‍ യൂട്യൂബില്‍ എന്തെല്ലാം കാാണുന്നു, എത്ര വിഡിയോകള്‍ അപ്‌ലോഡ് ചെയ്യുന്നു, ഏതെല്ലാം ചാനലുകള്‍ സബ്സ്‌ക്രൈബ് ചെയ്തിട്ടുണ്ട്, പോസ്റ്റ് ചെയ്യുന്ന കമന്റുകള്‍ ഉള്‍പ്പടെയുള്ള വിവരങ്ങള്‍ രക്ഷിതാക്കള്‍ക്ക് അറിയാന്‍ കഴിയും. കുട്ടികള്‍ വിഡിയോ അപ് ലോഡ് ചെയ്യുമ്പോഴും സ്ട്രീമിങ് ആരംഭിക്കുമ്പോഴും ഇമെയില്‍ വഴി രക്ഷിതാക്കള്‍ക്ക് സന്ദേശമെത്തും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കൗമാരക്കാരായ ഉപഭോക്താക്കള്‍ക്കുള്ള റെക്കമന്റേഷനുകള്‍ നിയന്ത്രിക്കുന്നതടക്കം നിരവധി സുരക്ഷാ ഫീച്ചറുകള്‍ യൂട്യൂബ് നേരത്തെ അവതരിപ്പിച്ചിരുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ