ന്യൂഡല്‍ഹി: പ്രമുഖ വാഹന നിര്‍മ്മാതാക്കളായ മാരുതി സുസുക്കി സ്വിഫ്റ്റിന്റെ സിഎന്‍ജി വേര്‍ഷന്‍ അടുത്തയാഴ്ച വിപണിയില്‍ അവതരിപ്പിക്കും. സെപ്തംബര്‍ 12 ന് വില പ്രഖ്യാപനം ഉണ്ടാകുമെന്ന് ഡീലര്‍ വൃത്തങ്ങള്‍ പറയുന്നു. ഈ വര്‍ഷം മേയില്‍ പെട്രോള്‍ എന്‍ജിനുമായി വില്‍പ്പനയ്ക്കെത്തിയ ഏറ്റവും പുതിയ തലമുറ ഹാച്ച്ബാക്ക് ആയ സ്വിഫ്റ്റിനെ അടിസ്ഥാനമാക്കിയായിരിക്കും സ്വിഫ്റ്റ് സിഎന്‍ജി.
ഒന്നിലധികം വേരിയന്റുകളില്‍ സ്വിഫ്റ്റ് സിഎന്‍ജി അവതരിപ്പിക്കുമെന്നാണ് പ്രതീക്ഷ. എന്നിരുന്നാലും ടോപ്പ് വേരിയന്റില്‍ മാരുതി സിഎന്‍ജി ഓപ്ഷന്‍ ഇറക്കുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. 1.2 ലിറ്റര്‍, മൂന്ന് സിലിണ്ടര്‍ Z12E എന്‍ജിനാണ് സ്വിഫ്റ്റ് സിഎന്‍ജിക്ക് കരുത്തേകുക. സ്വിഫ്റ്റ് സിഎന്‍ജിയുടെ വില പെട്രോള്‍ വേരിയന്റുകളേക്കാള്‍ ഏകദേശം 80,000 മുതല്‍ 90,000 രൂപ വരെ കൂടുതലായിരിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്വിഫ്റ്റ് സിഎന്‍ജിയിലൂടെ, രാജ്യത്തുടനീളം സിഎന്‍ജിയില്‍ പ്രവര്‍ത്തിക്കുന്ന മോഡലുകളുടെ വില്‍പ്പന വര്‍ദ്ധിപ്പിക്കാനാണ് കമ്പനി ശ്രമിക്കുന്നത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
നിലവില്‍, മൊത്തം വില്‍പ്പനയുടെ 34 ശതമാനവും സിഎന്‍ജി മോഡലുകളില്‍ നിന്നാണ്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് മാരുതിയുടെ സിഎന്‍ജി മോഡലുകളുടെ വില്‍പ്പനയില്‍ 37 ശതമാനം വളര്‍ച്ചയുണ്ടായി. നിലവില്‍ ഇന്ത്യയില്‍ വില്‍ക്കുന്ന മൊത്തം സിഎന്‍ജി കാറുകളിലും എസ്യുവികളിലും 73 ശതമാനം വിപണി വിഹിതം മാരുതിക്കാണ്. മാരുതി സുസുക്കി ഈ സാമ്പത്തിക വര്‍ഷം ആറു ലക്ഷത്തിലധികം സിഎന്‍ജി വാഹനങ്ങള്‍ വില്‍ക്കാനാണ് ലക്ഷ്യമിടുന്നത്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക