ബംഗളൂരു: ഭക്ഷണം ഓര്‍ഡര്‍ ചെയ്യുന്ന ഉപയോക്താവിന്റെ സ്വകാര്യത സംരക്ഷിക്കുന്നതിനായി പുതിയ ഫീച്ചറുമായി ഫുഡ് ഡെലിവറി പ്ലാറ്റ്‌ഫോമായ സ്വിഗ്ഗി. മറ്റുള്ളവര്‍ കാണാതെ സ്വകാര്യമായി ഭക്ഷണം ഓര്‍ഡര്‍ ചെയ്യാന്‍ സഹായിക്കുന്ന ഇന്‍കോഗ്‌നിറ്റോ മോഡ് ഫീച്ചറാണ് സ്വിഗ്ഗി ഇന്‍സ്റ്റാമാര്‍ട്ടില്‍ അവതരിപ്പിച്ചത്.
അക്കൗണ്ട് ഉപയോഗിക്കുന്നത് ഒന്നിലധികം പേരുണ്ടെങ്കിലാണ് ഇത് ഏറ്റവുമധികം പ്രയോജനം ചെയ്യുക.സ്വകാര്യത ഉറപ്പാക്കുന്നതിനാണ് പുതിയ ഫീച്ചര്‍. എല്ലാ ഓര്‍ഡറുകളും കുടുംബാംഗങ്ങളോ സുഹൃത്തുക്കളോ പങ്കാളികളോ കാണുന്നില്ലെന്ന് ഉറപ്പാക്കി സ്വകാര്യത സംരക്ഷിക്കുന്നതാണ് ഫീച്ചറിന്റെ പ്രത്യേകത. ഈ ഫീച്ചര്‍ നിലവില്‍ 10 ശതമാനം സ്വിഗ്ഗി ഉപയോക്താക്കള്‍ക്ക് ലഭ്യമാണ്. ഉടന്‍ തന്നെ എല്ലാ ഉപയോക്താക്കള്‍ക്കും ഇത് ലഭ്യമാക്കും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'നമ്മുടെ ജീവിതം സാമൂഹികമായി മാറിക്കൊണ്ടിരിക്കുന്നതിന് അനുസരിച്ച്, സ്വകാര്യമായി സൂക്ഷിക്കാന്‍ ഇഷ്ടപ്പെടുന്ന നിരവധി കാര്യങ്ങളും ഉണ്ട്. ഇതിനായാണ്് ഇന്‍കോഗ്‌നിറ്റോ മോഡ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്,'- സിഇഒ രോഹിത് കപൂര്‍ പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക