ന്യൂഡല്‍ഹി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്സി ബാങ്ക് എംസിഎല്‍ആര്‍ (മാര്‍ജിനല്‍ കോസ്റ്റ് ഓഫ് ലെന്‍ഡിങ് നിരക്ക്) അധിഷ്ഠിത പലിശനിരക്ക് പരിഷ്‌കരിച്ചു. സെപ്റ്റംബര്‍ ഏഴുമുതല്‍ ഇത് പ്രാബല്യത്തില്‍ വന്നതായി എച്ച്ഡിഎഫ്‌സി ബാങ്ക് അറിയിച്ചു. പ്രതിവര്‍ഷം 9.10 ശതമാനത്തിനും 9.45 ശതമാനത്തിനും ഇടയിലാണ് പുതുക്കിയ എംസിഎല്‍ആര്‍ നിരക്കുകള്‍.
മൂന്ന് മാസ കാലാവധിയുള്ള എംസിഎല്‍ആറിന്റെ നിരക്കിലാണ് ബാങ്ക് മാറ്റം വരുത്തിയത്. മറ്റു കാലാവധിയിലുള്ള എംസിഎല്‍ആര്‍ നിരക്കില്‍ മാറ്റം വരുത്തിയിട്ടില്ല. 3 മാസം കാലാവധിയുള്ള എംസിഎല്‍ആറില്‍ അഞ്ചു ബേസിക്് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. 9.25 ശതമാനത്തില്‍ നിന്ന് 9.30 ശതമാനമാക്കിയാണ് ഉയര്‍ത്തിയത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 9.10 ശതമാനവും ഒരു മാസത്തെ നിരക്ക് 9.15 ശതമാനവുമാണ്. 6 മാസത്തെ നിരക്ക് 9.40 ശതമാനമായി തുടരും. 1 വര്‍ഷം, 2 വര്‍ഷം, 3 വര്‍ഷം കാലാവധിയുള്ള നിരക്കുകള്‍ മാറ്റമില്ലാതെ 9.45 ശതമാനമായി തുടരും.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക