കല്‍പ്പറ്റ: വിറ്റുവരവില്‍ വര്‍ധന രേഖപ്പെടുത്തി മില്‍മ. പാല്‍, പാലുല്‍പ്പന്നകളുടെ വിറ്റുവരവിലാണ് വര്‍ധന രേഖപ്പെടുത്തിയത്. മില്‍മയുടെയും മേഖല യൂണിയനുകളുടെയും 2023-24 വര്‍ഷത്തെ വിറ്റുവരവില്‍ 5.52 ശതമാനത്തിന്റെ വര്‍ധനയാണ് രേഖപ്പെടുത്തിയത്.
കഴിഞ്ഞവര്‍ഷം 4119.25 കോടി രൂപയുടെ വിറ്റുവരവായിരുന്നു. ഈ വര്‍ഷം 4346.67 കോടി രൂപയായി വര്‍ധിച്ചു. കല്‍പ്പറ്റയിലെ നടന്ന മില്‍മയുടെ 51-ാമത് വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് കണക്കുകള്‍ അവതരിപ്പിച്ചത്.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ക്ഷീരകര്‍ഷകര്‍ക്ക് ഓണസമ്മാനമായി കാലിത്തീറ്റ ചാക്ക് ഒന്നിന് 100 രൂപ സബ്‌സിഡി നിരക്കില്‍ 50 ദിവസത്തേയ്ക്ക് നല്‍കാനും തീരുമാനിച്ചു. പാലുല്‍പ്പാദനം വര്‍ധിപ്പിക്കാനും ക്ഷീരകര്‍ഷകരുടെ ക്ഷേമം മുന്‍നിര്‍ത്തിയും നിരവധി പദ്ധതികളാണ് നടപ്പാക്കി വരുന്നതെന്ന് ചെയര്‍മാന്‍ കെ എസ് മണി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക