ന്യൂയോര്‍ക്ക്: പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിളിന്റെ പുതിയ ഐഫോണ്‍ സീരീസ് ഇന്ന് ലോഞ്ച് ചെയ്യും. 'ഗ്ലോടൈം' എന്ന പേരില്‍ ഇന്ന് നടത്തുന്ന പ്രത്യേക പരിപാടിയില്‍ പുതിയ ഐഫോണ്‍ 16 സീരീസും ആപ്പിള്‍ വാച്ച് സീരീസ് അവതരിപ്പിക്കും.
ഹാര്‍ഡ്വെയര്‍ പ്രഖ്യാപനങ്ങള്‍ക്കൊപ്പം, ആപ്പിള്‍ അതിന്റെ വരാനിരിക്കുന്ന സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ക്കായുള്ള റിലീസ് തീയതികളും ഇന്ന് വെളിപ്പെടുത്തിയേക്കും. iOS 18, iPadOS 18, tvOS 18, watchOS 11, visionOS 2, macOS Sequoia എന്നിവ ഇതില്‍ ഉള്‍പ്പെടുന്നു.
പരിപാടി എപ്പോള്‍?
ആപ്പിള്‍ 'ഗ്ലോടൈം' പ്രത്യേക പരിപാടി, കാലിഫോര്‍ണിയയിലെ ആപ്പിള്‍ കുപെര്‍ട്ടിനോ പാര്‍ക്കില്‍ പതിവുപോലെ നടക്കും. ഇത് അമേരിക്കന്‍ പ്രാദേശിക സമയം അനുസരിച്ച് രാവിലെ 10 മണിക്ക് ആണ് നടക്കുക. ഇന്ത്യൻ സമയം അനുസരിച്ച് രാത്രി 10.30ന് ആണ് പരിപാടി.
ആപ്പിളിന്റെ വെബ്സൈറ്റിലോ ആപ്പിള്‍ യൂട്യൂബ് ചാനലിലോ ആപ്പിള്‍ ടിവി ആപ്പ് വഴിയോ ഇവന്റിന്റെ തത്സമയ സ്ട്രീം കാണാന്‍ കഴിയും.
ഗ്ലോടൈം പരിപാടിയില്‍ ആപ്പിള്‍ മേധാവി ടിം കുക്ക് നാല് പുതിയ ഐഫോണുകള്‍ പുറത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്സ് എന്നി മോഡലുകള്‍ അവതരിപ്പിക്കാനാണ് സാധ്യത. നിലവില്‍ ഫോണിന്റെ വിശദാംശങ്ങള്‍ കമ്പനി പുറത്തുവിട്ടിട്ടില്ല.
ഫീച്ചറുകൾ
ഐഫോൺ 16 പ്രോ, ഐഫോൺ 16 പ്രോ മാക്സ് എന്നിവ മുൻഗാമികളേക്കാൾ വലിയ 6.3 ഇഞ്ചും 6.9 ഇഞ്ചും ഡിസ്‌പ്ലേയുമായി വരുമെന്ന് പ്രതീക്ഷിക്കുന്നു. ഐഫോൺ 16 പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ ബോർഡർ റിഡക്ഷൻ സ്ട്രക്ചർ (ബിആർഎസ്) സാങ്കേതികവിദ്യ ഉപയോഗിച്ചേക്കുമെന്ന് സൂചനയുണ്ട്. ഇത് കഴിഞ്ഞ വർഷത്തെ പ്രോ മോഡലുകളെ അപേക്ഷിച്ച് കൂടുതൽ സ്ലിം ബ്യൂട്ടി നൽകാൻ സഹായിച്ചേക്കും.
എ18 പ്രോ ചിപ്‌സെറ്റുകളോടെയായിരിക്കും ആപ്പിൾ ഐഫോൺ 16 പ്രോ മോഡലുകൾ വരിക. അതേസമയം, സ്റ്റാൻഡേർഡ് ഐഫോൺ 16 വേരിയൻ്റുകൾക്ക് A18 ചിപ്‌സെറ്റ് ആയിരിക്കും കരുത്തുപകരുക. ഫോണുകൾ നീല, പച്ച, പിങ്ക്, വെള്ള, കറുപ്പ് എന്നിവയുൾപ്പെടെ വിവിധ നിറങ്ങളുടെ വർണ്ണത്തട്ടോടെയായിരിക്കും വരിക.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഐഫോൺ 16 പ്രോ മാക്‌സ് മെച്ചപ്പെട്ട 48 എംപി അൾട്രാ വൈഡ് ആംഗിൾ കാമറ അവതരിപ്പിക്കുമെന്ന് അഭ്യൂഹമുണ്ട്. മുൻഗാമിയായ ഐഫോൺ 15 പ്രോ മാക്‌സിൻ്റെ ടെട്രാപ്രിസം ടെലിഫോട്ടോ ലെൻസ് ഇത് നിലനിർത്തിയേക്കും .4,676mAh ബാറ്ററിയായിരിക്കും ഇതിൽ ക്രമീകരിക്കുക. ഐഫോൺ 16 പ്രോ മാക്‌സ് 256 ജിബി ബേസ് സ്റ്റോറേജ് മുതൽ മുകളിലോട്ട് അവതരിപ്പിക്കാൻ സാധ്യതയുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക