കിടിലൻ ബാറ്ററിയും സ്മാർട്ട് സിരിയും; ഐഫോൺ 16 സീരീസ് എത്തി: ഇന്ത്യയിലെ വില, വിൽപ്പന തീയതി അറിയാം

ഐഫോൺ 16 സീരീസിന് പുറമേ എയർപോഡ് 4ന്റെ പുതിയ വേരിയന്റുകളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്.
Apple iPhone 16
ഐഫോണ്‍ 16 സീരീസ്എക്സ്
Published on
Updated on

ന്യൂയോർക്ക്: ടെക് പ്രേമികൾ കാത്തിരുന്ന ആപ്പിളിന്റെ ഐഫോണ്‍ 16 സീരീസ് പുറത്തിറക്കി. കലിഫോർണിയയിലെ കുപെർട്ടിനോയിലെ സ്റ്റീവ് ജോബ്സ് തിയറ്ററിൽ നടന്ന ‘ഗ്ലോടൈം’ ഇവന്റിൽ ആപ്പിൾ സിഇഒ ടിം കുക്കാണ് പുതിയ ഉൽപന്നങ്ങളും ഫീച്ചറുകളും അവതരിപ്പിച്ചത്. ഐഫോണ്‍ 16, ഐഫോണ്‍ 16 പ്ലസ്, ഐഫോണ്‍ 16 പ്രോ, ഐഫോണ്‍ 16 പ്രോ മാക്‌സ് എന്നിവയാണ് അവതരിപ്പിച്ച പ്രധാന മോഡലുകൾ.

ഐഫോൺ 16 സീരീസിന് പുറമേ എയർപോഡ് 4ന്റെ പുതിയ വേരിയന്റുകളും ആപ്പിൾ പുറത്തിറക്കിയിട്ടുണ്ട്. ആകര്‍ഷകമായ പുതിയ രൂപകല്‍പനയില്‍ ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുമായാണ് പുതിയ ഐഫോണുകള്‍ അവതരിപ്പിച്ചിരിക്കുന്നത്. എല്ലാ മോഡലുകളും പുതിയ എ18 ചിപ്പ് സെറ്റില്‍ പ്രവര്‍ത്തിക്കുന്നവയാണ്. ഇതോടൊപ്പം പുതിയ ആപ്പിള്‍ വാച്ച് സീരീസ് 10, ആപ്പിള്‍ വാച്ച് അള്‍ട്ര 2, എയര്‍പോഡ്‌സ് 4, എയര്‍ പോഡ്‌സ് മാക്‌സ് എന്നിവയും പുറത്തിറക്കി.

ഐഫോൺ 16, ഐഫോൺ 16 പ്ലസ്

അലുമിനിയം ഗ്രേഡ് ഫിനിഷും ഗ്ലാസ് സെറാമിക് ഡിസ്പ്ലേയും ഐപി 68 റേറ്റിങ്ങും നൽകുന്നു ഐഫോൺ 16 സീരീസ്. യഥാക്രമം 6.1 ഇഞ്ച്, 6.7 ഇഞ്ച് ഡിസ്‌പ്ലേയുള്ള ഐഫോൺ 16, 16 പ്ലസ് മോഡലുകളിലേക്ക് ആപ്പിൾ ഈ വർഷം ആക്ഷൻ ബട്ടണും കൊണ്ടുവന്നിട്ടുണ്ട്. എല്ലാ ഐഫോൺ 16 മോഡലിലും ആക്ഷൻ ബട്ടൺ ഉൾപ്പെടുത്തിയിട്ടുണ്ട്. അഞ്ച് കളര്‍ ഫിനിഷുകളിലെത്തുന്ന ഫോണുകള്‍ എയറോസ്‌പേസ് ഗ്രേഡ് അലുമിനിയത്തില്‍ നിര്‍മിതമാണ്. 2000 നിറ്റ്‌സ് പരമാവധി ബ്രൈറ്റ്‌നെസ് ലഭിക്കുന്ന ഡിസ്‌പ്ലേയ്ക്ക് സെറാമിക് ഷീല്‍ഡ് സംരക്ഷണമുണ്ട്.

ആപ്പിള്‍ ഇന്റലിജന്‍സ് ഫീച്ചറുകളുടെ പ്രവര്‍ത്തനത്തിനായി ശക്തിയേറിയ പുതിയ എ18 ചിപ്പ്‌സെറ്റ് ആണ് ഐഫോണ്‍ 16 ലും 16 പ്ലസിലും ഉപയോഗിച്ചിരിക്കുന്നത്. ആപ്പിള്‍ ഇന്റലിജന്‍സ് സൗകര്യങ്ങളുടെ സുഗമമായ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ ഫോണിന്റെ മൊത്തം പ്രവര്‍ത്തന ക്ഷമതയും ഇതുവഴി മെച്ചപ്പെടും. മെച്ചപ്പെട്ട കാമറ ശേഷിയും, ഗെയിമിങ് ശേഷിയും ഫോണിന് ഇതോടെ കൈവന്നു. ട്രിപ്പിള്‍ എ ഗെയിമുകള്‍ പിന്തുണയ്ക്കുന്ന ഫോണുകളാണ് ഐഫോണ്‍ 16 സ്റ്റാന്റേര്‍ഡ് മോഡലുകള്‍. കൂടുതല്‍ ഊര്‍ജക്ഷമതയുള്ള എ18 ചിപ്പ്‌സെറ്റ് ഐഫോണ്‍ 15 നേക്കാള്‍ 40 ശതമാനം വേഗമേറിയതാണ്. സാറ്റലൈറ്റ് മെസേജിങ് സൗകര്യവും മെച്ചപ്പെട്ട ബാറ്ററിയും ഫോണുകള്‍ വാഗ്ദാനം ചെയ്യുന്നു.

Apple iPhone 16
എക്സ്

സിരി

ജനറേറ്റീവ് എഐയുടെ പിന്‍ബലത്തില്‍ സിരിയ്ക്കും സ്വാഭാവികമായ സംസാര രീതി തിരിച്ചറിയാനുള്ള കഴിവുകള്‍ ലഭിച്ചു. ഇതോടൊപ്പം എഐയുടെ പിന്‍ബലത്തില്‍ കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാനും സിരിക്കാവും. മറ്റ് സങ്കീർണ്ണമായ ഭാഷകൾ അടുത്ത വർഷം സിരിയിടെ ഭാഗമാകും. ആപ്പിളിന്റെ എഐ ഉപയോഗം സൗജന്യമായിരിക്കുമെന്നും കമ്പനി അറിയിച്ചു.

ഐഫോൺ 16 ഉപയോക്താക്കൾക്ക് ഒരു പ്രത്യേക പ്രോംപ്റ്റുള്ള വിഡിയോയിലേക്ക് ഫോട്ടോകൾ സ്റ്റിച്ചു ചെയ്യാൻ എഐ ഉപയോഗിക്കാൻ കഴിയും. ഐഫോൺ 16ന്റെ കാമറ കൺട്രോൾ ഫീച്ചറിന് വിഷ്വൽ ഇന്റലിജൻസ് ലഭിക്കുന്നു. ഇത് റെസ്റ്റോറന്റുകളുടെ പേരുകളും മറ്റും ചിത്രമെടുക്കുമ്പോൾ തിരിച്ചറിയാൻ എഐ ഉപയോഗിക്കാം. മാർഗനിർദേശത്തിനായി ചാറ്റ്ജിപിടിയോട് ചോദിക്കാൻ കാമറ കൺട്രോൾ ഫീച്ചറും ഉപയോഗിക്കാം.

കാമറ

ഐഫോൺ 16ന് രണ്ട് കാമറ ലെൻസുകൾ ഉണ്ട്. ഒന്ന് 48 എംപി പ്രധാന ഫ്യൂഷൻ കാമറയും രണ്ടാമത്തേത് 26 എംഎം ഫോക്കൽ ലെങ്തുള്ള ഓട്ടോ ഫോക്കസുള്ള പുതിയ അൾട്രാ വൈഡ് കാമറയും. ഡോൾബി വിഷനിൽ 4കെ60 വിഡിയോയും ഇതിനൊപ്പം വരുന്നു, കൂടാതെ സ്പെഷൽ ഫോട്ടോകളും വിഡിയോകളും എടുക്കാൻ കഴിയും. വിഡിയോകളിലെ കാറ്റിന്റെ ശബ്ദം കുറയ്ക്കാൻ പോലും ഇതിന് കഴിയുമെന്ന് ആപ്പിൾ പറയുന്നു. റീ ഡിസൈന്‍ ചെയ്ത ഫോട്ടോ ആപ്പും പുതിയ ഐഒഎസ് 18 ല്‍ ലഭിക്കും.

ഐഫോൺ 16ന്റെ വില

ഐഫോണ്‍ 16 ന്റെ 128 ജിബി വേര്‍ഷന് 79,900 രൂപ മുതലാണ് ഇന്ത്യയിലെ വില. ഐഫോണ്‍ 16 പ്ലസിന്റെ 128 ജിബി വേര്‍ഷന് 89,900 രൂപയുമാണ് വില.

Apple iPhone 16
എക്സ്

ഐഫോൺ 16 പ്രോ

ഐഫോൺ 16 പ്രോയിൽ 6.3 ഇഞ്ചും, 16 പ്രോ മാക്‌സിൽ 6.9 ഇഞ്ച് വലിയ സ്‌ക്രീനുമായാണ് വരുന്നത്. ഇതുവരെ പുറത്തിറങ്ങിയതിൽ ഏറ്റവും വലിയ ഐഫോൺ സ്ക്രീൻ ആണിത്. ഇതിൽ പുതിയ ഡിസൈനും നിറവും പ്രൊമോഷൻ ഡിസ്‌പ്ലേയും ലഭ്യമാക്കുന്നു. നാല് കളറുകളിൽ ഇത് ലഭ്യമാണ്. ഐഫോൺ 16 പ്രോ മാക്‌സ് എക്കാലത്തെയും മികച്ച ഐഫോൺ ബാറ്ററി ലൈഫ് വാഗ്ദാനം ചെയ്യുന്നുവെന്ന് ആപ്പിൾ അവകാശപ്പെടുന്നു. ഈ ഹാൻഡ്സെറ്റിലും എ18 പ്രോ ചിപ്പുകളാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പ്രോ കാമറ

48 എംപി ഫ്യൂഷന്‍ കാമറ, 48 എംപി അള്‍ട്രാ വൈഡ് കാമറ, 5 എക്‌സ് 12 എംപി ടെലിഫോട്ടോ കാമറ എന്നിവയടങ്ങുന്ന ട്രിപ്പിള്‍ കാമറ സംവിധാനമാണിതില്‍ ഒരുക്കിയിരിക്കുന്നത്. 120 എഫ്പിഎസില്‍ 4കെ വിഡിയോ ചിത്രീകരിക്കാനും സ്ലോമോഷന്‍ വിഡിയോ ചിത്രീകരിക്കാനും എച്ച്ഡിആര്‍ വിഡിയോ റെക്കോര്‍ഡ് ചെയ്യാനുമുള്ള കഴിവ് ഐഫോണ്‍ 16 പ്രോ മോഡലുകള്‍ക്കുണ്ട്. നാല് സ്റ്റുഡിയോ ക്വാളിറ്റി മൈക്കുകളുടെ പിന്‍ബലത്തില്‍ വിഡിയോകള്‍ക്കൊപ്പം മികച്ച സ്‌പെഷ്യല്‍ ഓഡിയോ റെക്കോര്‍ഡ് ചെയ്യാനും ഇതിലാവും.

വില

ഐഫോണ്‍ 16 പ്രോയ്ക്ക് 1,19,900 രൂപയും ഐഫോണ്‍ 16 മാക്‌സിന് 1,44,900 രൂപയുമാണ് വില.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Apple iPhone 16
ആപ്പിള്‍ ഐഫോണ്‍ 16 ലോഞ്ച് ഇന്ന്, ഫീച്ചറുകള്‍ എന്തെല്ലാം?; വിശദാംശങ്ങള്‍
Apple iPhone 16
എക്സ്

വിൽപ്പന

സെപ്റ്റംബർ 13 മുതൽ പ്രീ ബുക്ക് ചെയ്യാം. ഇന്ത്യയിലെ ആപ്പിൾ സ്റ്റോറുകൾ വഴി സെപ്റ്റംബർ 20 മുതൽ വിൽപന തുടങ്ങും. അമേരിക്കൻ എക്സ്പ്രസ്, ആക്സിസ് ബാങ്ക്. ഐസിഐസിഐ ബാങ്ക് കാർഡുകൾക്ക് 5000 രൂപയുടെ ഇൻസ്റ്റന്റ് വിലക്കിഴിവും ലഭ്യമാവും. മൂന്ന് മാസത്തേക്കും ആറ് മാസത്തേക്കുമുള്ള പലിശരഹിത ഇഎംഐ സൗകര്യവും ലഭ്യമാക്കുന്നുണ്ട്. 67,500 രൂപ എക്സ്ചേഞ്ച് ആനുകൂല്യങ്ങളും ഇതിന് പുറമെയുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com