ന്യൂഡല്‍ഹി: ഇന്ത്യയില്‍ ഐഫോണ്‍ 14, ഐഫോണ്‍ 15 മോഡലുകള്‍ക്ക് പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ വിലക്കുറവ് പ്രഖ്യാപിച്ചു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഐഫോണ്‍ 16ന്റെ ലോഞ്ചിന് പിന്നാലെയാണ് പ്രഖ്യാപനം. 10000 രൂപ വരെയാണ് ഡിസ്‌കൗണ്ട് ലഭിക്കുക.
ഐഫോണ്‍ 15 128 ജിബി വേരിയന്റിന് നിലവില്‍ 69,900 രൂപയാണ് ലിസ്റ്റ് ചെയ്തിരിക്കുന്നത്. മുമ്പ് ഇതിന് 79,600 രൂപയായിരുന്നു വില. കഴിഞ്ഞ ബജറ്റില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ കണ്‍സ്യൂമര്‍ ഇലക്ട്രോണിക്സ് ഉല്‍പ്പന്നങ്ങളുടെ തീരുവ കുറച്ചതിന് ശേഷം ജൂലൈയില്‍ ആപ്പിള്‍ വിവിധ ഐഫോണ്‍ മോഡലുകള്‍ക്ക് 3-4% വിലക്കുറവ് പ്രഖ്യാപിച്ചിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
ഇന്നലെയാണ് ഐഫോണ്‍ 16 സീരീസ് ആപ്പിള്‍ പുറത്തിറക്കിയത്. നൂതന ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യയോടെ രൂപകല്‍പ്പന ചെയ്ത ഫോണാണ് അവതരിപ്പിച്ചത്. ഐഫോണ്‍ 16 സീരീസിന്റെ പ്രീ-ഓര്‍ഡര്‍ ഉടന്‍ ആരംഭിക്കും. സെപ്റ്റംബര്‍ 20ന് ആണ് ഔദ്യോഗിക വില്‍പ്പന തീരുമാനിച്ചിരിക്കുന്നത്. മോഡലുകളുടെ പ്രാരംഭ വിലകള്‍ താഴെ:
ഐഫോണ്‍ 16: 79,900 രൂപയാണ് വില. പ്രതിമാസം 12,483 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും ലഭിക്കും.
ഐഫോണ്‍ 16 പ്ലസ്: 89,900 രൂപയാണ് വില.പ്രതിമാസം 14,150 രൂപയില്‍ ആരംഭിക്കുന്ന ഇഎംഐ ഓപ്ഷനും ഇതിനോടൊപ്പം ലഭിക്കും. കൂടാതെ ട്രേഡ് ഇന്‍ ഓഫര്‍ പ്രയോജനപ്പെടുത്തി ഡിസ്‌കൗണ്ടും നേടിയെടുക്കാം.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക