സുഖകരമായ യാത്രയ്ക്ക് ഓട്ടോമാറ്റിക് കാറുകള്‍ തെരഞ്ഞെടുക്കുന്നവരുടെ എണ്ണം വര്‍ധിച്ചിരിക്കുകയാണ്. ഗിയര്‍ മാറ്റി കഷ്ടപ്പെടാതെ വാഹനം ഓടിക്കാം എന്നതാണ് ഇതിന്റെ വലിയ പ്രത്യേകത. പത്തുലക്ഷം രൂപയില്‍ താഴെ വിലയുള്ള ആറു ഓട്ടോമാറ്റിക് കാറുകള്‍ പരിചയപ്പെടാം.
ഹ്യുണ്ടായി ഐ20 സ്‌പോര്‍ട്‌സ് സിവിടി എടിയ്ക്ക് 9.42 ലക്ഷം രൂപയാണ് വില വരുന്നത്. ബജറ്റ് സെഗ്മെന്റില്‍ ആകര്‍ഷകമായ ഫീച്ചറുകളും ബില്‍ഡ് ക്വാളിറ്റിയും കൊണ്ട് വേറിട്ടുനില്‍ക്കുന്നതാണ് ഈ മോഡല്‍. ആറ് എയര്‍ബാഗുകള്‍, ഇബിഡി, എബിഎസ്, ഇഎസ്പി, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, ടിപിഎംഎസ്, ഫോഗ് ലാമ്പുകള്‍, ട്രാക്ഷന്‍ കണ്‍ട്രോള്‍ എന്നിവയ്ക്കൊപ്പം ഇത് സമഗ്രമായ സുരക്ഷ വാഗ്ദാനം ചെയ്യുന്നു.
9.69 ലക്ഷം രൂപയാണ് വില. 5സ്റ്റാര്‍ GNCAP സുരക്ഷാ റേറ്റിങ് ഉള്ള ഈ കാര്‍ വിശാലമായി യാത്ര ചെയ്യാന്‍ കഴിയുന്നതാണ്. നഗര, ഹൈവേ ഡ്രൈവുകള്‍ക്ക് അനുയോജ്യമാണ്.
ഹോണ്ട അമേസ് വിഎക്‌സ്- സിവിടി എടിയ്ക്ക് 9.86 ലക്ഷമാണ് വില. സുഗമമായ ഡ്രൈവിംഗ് അനുഭവത്തിന് പേരുകേട്ടതാണ്. തടസ്സമില്ലാത്ത സവാരി ഉറപ്പാക്കുന്ന 1.2 NA 4സിലിണ്ടര്‍ i-VTEC എന്‍ജിന്‍ CVT യുമായി ബന്ധിപ്പിച്ചിരിക്കുന്നു.
നിസാന്‍ മാഗ്നൈറ്റിന്റെ ഓട്ടോമാറ്റിക് വേര്‍ഷന് 9.84 ലക്ഷം രൂപയാണ് വില. സിവിടിയുമായി ബന്ധിപ്പിച്ചിരിക്കുന്ന ടര്‍ബോ ചാര്‍ജ്ഡ് എന്‍ജിനുമായാണ് ഇത് വരുന്നത്. നഗര, ഹൈവേ ഡ്രൈവിങ്ങിന് യോജിച്ച വാഹനമാണിത്.
മഹീന്ദ്ര എക്‌സ് യുവി ഓട്ടോമാറ്റിക് വേര്‍ഷന് 9.99 ലക്ഷം രൂപയാണ് വില. അതിന്റെ 1.2 ടര്‍ബോ എന്‍ജിനും 6-സ്പീഡ് ടോര്‍ക്ക് കണ്‍വെര്‍ട്ടറും ഉപയോഗിച്ച് മികച്ച കൈകാര്യം ചെയ്യലും ചലനാത്മകതയും വാഗ്ദാനം ചെയ്യുന്നു. ഇത് വെറും 1500 RPMല്‍ 200 Nm ടോര്‍ക്ക് നല്‍കുന്നു.
ടാറ്റ ടിയോഗോ ഓട്ടോമാറ്റിക് വേര്‍ഷന് 9.99 ലക്ഷം രൂപയാണ് വില. ഒരു ഇലക്ട്രിക് ഓപ്ഷന്‍ തിരയുന്നവര്‍ക്ക് ഇത് അനുയോജ്യമാണ്. IP67 റേറ്റിങ്ങുള്ള 24 kWh ബാറ്ററി പായ്ക്ക് ഇതിന്റെ സവിശേഷതയാണ്. ഒറ്റ ചാര്‍ജില്‍ 321 കിലോമീറ്റര്‍ ദൂരം വാഗ്ദാനം ചെയ്യുന്നു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക