ന്യൂഡൽഹി: ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള ചരക്കുസേവന നികുതി നിലവിലെ 18 ശതമാനത്തിൽനിന്ന് കുറയ്ക്കുന്ന കാര്യത്തിൽ ജിഎസ്ടി കൗൺസിൽ യോഗത്തിൽ പൊതുധാരണ. ആരോഗ്യ, ലൈഫ് ഇൻഷുറൻസ് പ്രീമിയത്തിനുള്ള നികുതി ഇളവ് പഠിക്കാൻ മന്ത്രിതല സമിതിക്ക് യോഗം രൂപംനൽകി.
സമിതി ഒക്ടോബർ അവസാനത്തോടെ റിപ്പോർട്ട് നൽകും. നവംബറിൽ നടക്കുന്ന ജി.എസ്.ടി കൗൺസിൽ യോഗത്തിൽ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകുമെന്ന് ധനമന്ത്രി നിർമല സീതാരാമൻ വാർത്തസമ്മേളനത്തിൽ അറിയിച്ചു. ഇൻഷുറൻസ് പ്രീമിയത്തിനുള്ള ജിഎസ്ടി ഒഴിവാക്കണമെന്ന് പ്രതിപക്ഷ പാർട്ടികൾ പാർലമെന്റിൽ ആവശ്യപ്പെട്ടിരുന്നു.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
കഴിഞ്ഞ സാമ്പത്തിക വർഷം 8,262.94 കോടി രൂപയാണ് ആരോഗ്യ ഇൻഷുറൻസ് പ്രീമിയത്തിനുള്ള ജി.എസ്.ടി ഇനത്തിൽ ലഭിച്ചത്. ആരോഗ്യ റീഇൻഷുറൻസ് പ്രീമിയത്തിൻമേൽ 1,484.36 കോടി രൂപയും ജിഎസ്ടി വിഹിതമായ നേടി. മൊത്തത്തിലുള്ള പ്രതിമാസ ജിഎസ്ടി വരവ് ഉയരുന്ന സാഹചര്യത്തിലാണ് നികുതിദായകർക്ക് ആശ്വാസമേകുന്ന നടപടിക്ക് കൗൺസിൽ യോഗം പച്ചക്കൊടി കാട്ടിയത്.
കാൻസർ മരുന്നുകളുടെ നികുതി കുറയ്ക്കാൻ ജിഎസ്ടി കൗൺസിൽ യോഗത്തിൽ തീരുമാനം. കാൻസർ മരുന്നുകളുടെ നികുതി 12 ശതമാനത്തിൽ നിന്ന് 5 ശതമാനമായാണ് കുറച്ചത്. ഏതാനും ലഘു ഭക്ഷണങ്ങളുടേയും ജിഎസ്ടിയിൽ കുറവു വരുത്തിയിട്ടുണ്ട്.
സമകാലിക മലയാളം ഇപ്പോള്‍ വാട്സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക