ന്യൂഡല്‍ഹി: ഒറ്റ ചാര്‍ജില്‍ 500 കിലോമീറ്റര്‍ വരെ സഞ്ചരിക്കാന്‍ കഴിയുന്ന ഇലക്ട്രിക് വാഹനം പുറത്തിറക്കുമെന്ന് മാരുതി സുസുക്കി ഇന്ത്യ. 60 കിലോവാട്ട് അവര്‍ ബാറ്ററിയാണ് ഇതിന് കരുത്തുപകരുക. ഇത്തരത്തിലുള്ള ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ പുറത്തിറക്കുമെന്ന് എംഡിയും സിഇഒയുമായ ഹിസാഷി ടകൂച്ചി പറഞ്ഞു. 2030ഓടെ കയറ്റുമതി ഗണ്യമായി വര്‍ദ്ധിപ്പിക്കുകയാണ് കമ്പനിയുടെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
'സമീപഭാവിയില്‍ തന്നെ ഞങ്ങള്‍ക്ക് 500 കിലോമീറ്റര്‍ റേഞ്ചും 60 കിലോവാട്ട് അവര്‍ ബാറ്ററിയും ഉള്ള ഒരു ഹൈ-സ്‌പെസിഫിക്കേഷന്‍ ഇലക്ട്രിക് വാഹനം ഉണ്ടായിരിക്കും. അത്തരം ഒന്നിലധികം ഉല്‍പ്പന്നങ്ങള്‍ ഞങ്ങളുടെ പക്കലുണ്ടാകും'- സിയാമിന്റെ 64-ാം വാര്‍ഷിക സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉപഭോക്തൃ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതിനായി, യൂറോപ്പ്, ജപ്പാന്‍ തുടങ്ങിയ വിപണികളിലേക്കും ഇതേ ഇവികള്‍ മാരുതി കയറ്റുമതി ചെയ്യും.
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍
'ആഭ്യന്തര വിപണിയില്‍, കാര്‍ബണ്‍ ബഹിര്‍ഗമനത്തെ ചെറുക്കുന്നതിന് എല്ലാത്തരം സാങ്കേതിക വിദ്യകളും കാറുകളില്‍ ഉപയോഗിക്കാനാണ് മാരുതി ശ്രമിക്കുന്നത്. ഇലക്ട്രിക്, ഹൈബ്രിഡ് കാറുകള്‍ക്ക് പുറമെ, ജൈവ ഇന്ധനങ്ങള്‍, ഹൈഡ്രജന്‍ തുടങ്ങിയവയില്‍ പ്രവര്‍ത്തിക്കുന്ന സാങ്കേതികവിദ്യകള്‍ വികസിപ്പിക്കാനും ശ്രമിക്കും. ജൈവ ഇന്ധനത്തിന്റെ ശക്തി ഉപയോഗിക്കുന്ന നിരവധി രാജ്യങ്ങള്‍ ലോകത്ത് ഉണ്ടെങ്കിലും, ജൈവ ഇന്ധനങ്ങളുടെ കാര്യത്തില്‍ ഇന്ത്യയ്ക്ക് ലോകത്ത് ഒന്നാം സ്ഥാനത്തെത്താന്‍ കഴിയും. ലോകത്തിന്റെ മറ്റു ഭാഗങ്ങള്‍ ഇന്ത്യയില്‍ നിന്ന് പഠിക്കാന്‍ തുടങ്ങും'- ടകൂച്ചി പറഞ്ഞു.
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക