9.99 ലക്ഷം രൂപ മുതല്‍, ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാം; വിന്‍ഡ്‌സര്‍ ഇലക്ട്രിക് സിയുവിയുമായി എംജി മോട്ടോര്‍

ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് കാര്‍ വിന്‍ഡ്സര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ
mg motor windsor
എംജി വിന്‍ഡ്സര്‍ IMAGE CREDIT: mgmotor
Published on
Updated on

ന്യൂഡല്‍ഹി: ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഇലക്ട്രിക് കാര്‍ വിന്‍ഡ്സര്‍ പുറത്തിറക്കി പ്രമുഖ വാഹന നിര്‍മ്മാതാക്കളായ ജെഎസ്ഡബ്ല്യു എംജി മോട്ടോര്‍ ഇന്ത്യ. സെഡാന്റെ സുഖസൗകര്യങ്ങളോടെ ഒരു എസ്യുവിയുടെ പ്രായോഗികത നല്‍കുന്ന രാജ്യത്തെ ആദ്യത്തെ സിയുവി ( ക്രോസ്ഓവര്‍ യൂട്ടിലിറ്റി വെഹിക്കിള്‍) ആണിതെന്ന് എംജി അവകാശപ്പെടുന്നു. 'പ്യുവര്‍ ഇവി പ്ലാറ്റ്ഫോമിൽ' നിര്‍മ്മിച്ച വിന്‍ഡ്സറിന്റെ വില 9.99 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

IP67 സര്‍ട്ടിഫൈഡ് ആയ PMS മോട്ടോറുമായാണ് വിന്‍ഡ്സര്‍ വരുന്നത്. ഇത് 38 kWh ലി-അയണ്‍ ബാറ്ററി പായ്ക്കാണ് ഇതില്‍ ക്രമീകരിച്ചിരിക്കുന്നത്. 4 ഡ്രൈവിംഗ് മോഡുകള്‍ (ഇക്കോ+, ഇക്കോ, നോര്‍മല്‍, സ്പോര്‍ട്ട്) ഇതില്‍ ഉണ്ട്. 136 എച്ച്പിയും 200 എന്‍എമ്മും ഉല്‍പ്പാദിപ്പിക്കുന്ന കരുത്തുറ്റ എന്‍ജിനാണ് ഇതിന് കരുത്തുപകരുന്നത്. ഒറ്റ ചാര്‍ജില്‍ 331 കിലോമീറ്റര്‍ സഞ്ചരിക്കാം. DC ഫാസ്റ്റ് ചാര്‍ജര്‍ വഴി 40 മിനിറ്റിനുള്ളില്‍ ചാര്‍ജ് ചെയ്യാന്‍ കഴിയുന്ന സാങ്കേതികവിദ്യയാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

2,700 മില്ലിമീറ്റര്‍ വീല്‍ബേസോട് കൂടിയ വിശാലമായ കാബിനാണ് സിയുവിയുടെ സവിശേഷത. പിന്നില്‍ 135 ഡിഗ്രി വരെ ചാരിയിരിക്കാന്‍ കഴിയുന്ന സീറ്റാണ് ക്രമീകരിച്ചിരിക്കുന്നത്. കാബിന്‍ ഫീല്‍ ഉയര്‍ത്താന്‍ ഇന്‍ഫിനിറ്റി വ്യൂ ഗ്ലാസ് സണ്‍റൂഫും ഉണ്ട്. ഇന്‍ഫോടെയ്ന്‍മെന്റ് യൂണിറ്റിനായി, 15.6 ഇഞ്ച് ടച്ച്സ്‌ക്രീന്‍ ഡിസ്പ്ലേയാണ് ഉപയോഗിച്ചിരിക്കുന്നത്. അത് ഡാഷ്ബോര്‍ഡില്‍ ഘടിപ്പിച്ചിരിക്കുന്നു.

mg motor windsor
50എംപി കാമറ, അടിസ്ഥാന വില 31,999 രൂപ; വിവോ ടി3 അള്‍ട്രാ 5ജി, വിശദാംശങ്ങള്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com